കാഞ്ഞങ്ങാട്:വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ )കാസർഗോഡ് ജില്ലാ കമ്മിറ്റി ക്യാമറ കണ്ണ് ചലിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഗ്രൂപ്പ് ഫോക്കസ് പരിപാടി ശ്രദ്ധേയമായി. എ കെ പി എ കാസർകോട് ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപ് കോതൊളി , പ്രസ്സ് ഫോറം ട്രഷറർ ഫസലു, എ കെ പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,സംസ്ഥാന വനിതാ വിംഗ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ അനൂപ് ചന്തേര വേണുവി വി, ജില്ലാ ജോയിൻ സെക്രട്ടറിമാരായ പ്രജിത്ത് എന്‍ കെ സുധീർ കെ,ജില്ലാ പിആർഒ രാജീവ് സ്നേഹ, ജില്ലാ വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷെരീഫ് ഫ്രെയിം ആർട്ട്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശൻ മാവുങ്കൽ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ സ്വാഗതവും,ജില്ലാ ട്രഷറർ സുനിൽകുമാർ പിടി നന്ദിയും പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More