blog-image
05
Jun
2025

സാരംഗപണി സ്മാരക ലൈബ്രറി

Kasaragod

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് എ കെ പി എ ഭവനിൽ ആരംഭിച്ച സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി സാരംഗ പാണി സ്മാരക ലൈബ്രറി. പ്രശസ്ത സാഹിത്യകാരൻ സുകുമാരൻ പെരിയച്ചുർ ഉദ്ഘാടനം ചെയ്തു. എ കെ പി എ കാസർഗോഡ് ജില്ല പ്രസിഡന്റ് സുഗുണൻ ഇരിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി മുഖ്യ അതിഥി ആയിരുന്നു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാവിങ് കോഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് വേണു വി വി, ജില്ലാ ജോൺ സെക്രട്ടറി സുധീർ കെ, കാസർകോട് മേഖലാ പ്രസിഡണ്ട് സണ്ണി ജേക്കബ്, ഗോവിന്ദൻ ചങ്കരൻ കാട്, എൻ എ ഭരതൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു എ കെ പി എ ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ സ്വാഗതവും,ജില്ലാ ട്രഷറർ പ്രജിത്ത് എൻ കെ നന്ദിയും പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More