ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41 ാം കുന്നംകുളം മേഖല സമ്മേളനം 21 -10 -2025 ചൊവ്വാഴ്ച കുന്നംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ (മിനി ഹാൾ ) വെച്ച് നടന്നു. രാവിലെ ഒമ്പതര മണിക്ക് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് ജാഥാ ക്യാപ്റ്റൻ ബിജു ആൽഫയുടെ നേതൃത്വത്തിൽ നഗരം ചുറ്റിയുള്ള പ്രകടനവും നടത്തി. 11 മണിയോടുകൂടി ആരംഭിച്ച പൊതുസമ്മേളനം സീനിയർ അംഗം ബാപ്പിനു വി മുഹമ്മദ് പ്രാർത്ഥന ആലപിച്ചു കൊണ്ട് ആരംഭിച്ചു. മേഖലാ പ്രസിഡണ്ട് റാഫി പി വൈ യുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അനിൽതുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം പഴവൂർ സ്വാഗതം പറഞ്ഞു. വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയികളായ സന്ദീപ് പുഷ്കർ, വിപിൻ ബാലകൃഷ്ണൻ എന്നിവർക്ക് അനുമോദനം നൽകി. സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി ജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പ്രബലൻ യു ബി ബൈലോ ഭേദഗതി അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി നൗഷാദ് എൻ എം വാർഷിക റിപ്പോർട്ടും ട്രഷറർ ജോജിൻ രാജു കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സുനിൽ ബാക്ക് സ്റ്റോൺ, ജില്ലാ ഇൻഷുറൻസ് കോർഡിനേറ്റർ രമേശ് കാളിയത്ത്, ജില്ലാ കമ്മിറ്റി അംഗം പ്രബലൻ യു ബി എന്നിവരും മേഖലയിലെ 4 യൂണിറ്റുകളെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡണ്ട് മിൻഹാസ് പി എം ഉം ആശംസ അർപ്പിച്ച് സംസാരിച്ചു തുടർന്ന് നടന്ന പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ച് പാസാക്കി. ഏറ്റവും നല്ല യൂണിറ്റായി കേച്ചേരി യൂണിറ്റും, കാരുണ്യ പ്രവർത്തനം നടത്തിയ യൂണിറ്റായി വെസ്റ്റ് യൂണിറ്റും, മേഖലയിലെ മികച്ച പ്രസിഡന്റായി മിൻഹാസ് പി.എം(വെസ്റ്റ്), മികച്ച സെക്രട്ടറിയായി അനസ് ഇ.എ.(കേച്ചരി), മികച്ച ട്രഷറർ നിജോ എം.ജെ (കേച്ചരി) എന്നിവരെയും തിരഞ്ഞെടുത്തു ഭക്ഷണശേഷം മേഖല നിരീക്ഷകൻ ഷാജി ലെൻസ്മെൻ വരണാധികാരിയായി 2025 26 വർഷത്തേക്കുള്ള മേഖല ഭാരവാഹികളായി പ്രസിഡൻറ് ഇബ്രാഹിം പഴവൂർ, വൈസ് പ്രസിഡണ്ട് , മിൻഹാസ് പി എം , സെക്രട്ടറി നൗഷാദ് എൻ എം, ജോയിന്റ് സെക്രട്ടറി ജോമോൻ സി.ജോർജ്, ട്രഷറർ ജോർജിൻ രാജു, ജില്ലാ കമ്മിറ്റി അംഗങ്ങളായി പ്രബലൻ യൂ.ബി, സുനിൽ വൈലത്തൂർ, സലിം കല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു മേഖലാ ട്രഷറർ ജോർജിൻ രാജു നന്ദി പറഞ്ഞുകൊണ്ട് സമ്മേളനത്തിന് തിരശീല വീണു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More