കൊടകര മേഖലയിലെ പുതുക്കാട് യൂണിറ്റ് വാർഷികവും പൊതുയോഗവുംആമ്പല്ലൂർ ഗോകുലം റസിഡൻസിയിൽ ചേർന്നു, യൂണിറ്റ് പ്രസിഡണ്ട് ബാസ്റ്റിൻ വി ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, മേഖല പ്രസിഡണ്ട് ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു, മുഖ്യപ്രഭാഷണം എ കെ പി എ സംസ്ഥാന സെക്രട്ടറി ടൈറ്റസ് സിജി നടത്തുകയും, തുടർന്ന് കൈനീട്ടം പദ്ധതിയുടെ ഭാഗമായി 1300 രൂപയുടെ ചെക്ക് ജോസ് കാട്ടുമാതിന് നൽകാനായിട്ട് മേഖലാ പ്രസിഡണ്ട് യൂണിറ്റ് പ്രസിഡണ്ടിന് കൈമാറി തുടർന്ന് സീനിയർ അംഗങ്ങൾ ആയിട്ടുള്ള ഫോട്ടോഗ്രാഫർമാരെ ആദരിക്കുകയും ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച കൊടകര ടീമിലെ പുതുക്കാട് യൂണിറ്റ് അംഗങ്ങളെ ആദരിക്കുകയും ചെയ്തു, ബ്ലഡ് ഡൊണേറ്റ് ചെയ്ത അംഗങ്ങളെയും ആദരിച്ചു തുടർന്ന് മേഖലാ റിപ്പോർട്ടിംഗ് മേഖല സെക്രട്ടറി ഷൈജു ഇമേജ് നേഷൻ അവതരിപ്പിച്ചു, യൂണിറ്റ് റിപ്പോർട്ടും കണക്കും യൂണിറ്റ് സെക്രട്ടറി ജെഫിൻ ജെയിൻ അവതരിപ്പിച്ചു, ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം സജി പൗലോസ്, മേഖലാ ട്രഷറർ സുരേഷ് ഐശ്വര്യ, മേഖല സ്വാന്തനം കോഡിനേറ്റർ മുരളി t g, മേഖല ക്ഷേമനിധി കോഡിനേറ്റർ ഓസ്‌ബിൻ എന്നിവർ സംസാരിച്ചു, യൂണിറ്റ് ഇൻ ചാർജർ ജീവൻ ലോറൻസിന്റെ അഭാവത്തിൽ മേഖല സെക്രട്ടറി വരണാധികാരിയായി 2025 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടർന്ന് സ്നേഹ വിരുന്നോടുകൂടി യോഗനടപടികൾ അവസാനിപ്പിച്ചു. യൂണിറ്റ് വാർഷികത്തിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും 2024 2025 കാലഘട്ടത്തിൽ യൂണിറ്റ് നേതൃത്വത്തിന് നൽകിയ എല്ലാ പിന്തുണകൾക്കും യൂണിറ്റ് ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് യൂണിറ്റ് പ്രസിഡണ്ട് ബാസ്റ്റിൻ, സെക്രട്ടറി ജെഫിൻ, ട്രഷറർ ജിജോ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More