blog-image
12
Jun
2025

രക്ത ദാന ക്യാമ്പ്

Kasaragod

ആൾ കേരള ഫോട്ടോഗ്രാഫഫേഴ്സ് അസോസിയേഷൻ (എ കെ പി എ) കാസറഗോഡ് ജില്ലാകമ്മിറ്റി *ജില്ലാ ബ്ലഡ്‌ ഡോണേഴ്സ് ക്ലബ്ബ്‌* *ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ജൂൺ 12 ന് കാസറഗോഡ് ജനറൽ ആശുപത്രിയിൽ നടത്തുന്ന രക്തദാന ക്യാമ്പ്* സംഘടിപ്പിച്ചു. രാവിലെ 9.30 മുതൽ കാസറഗോഡ് ജനറൽ ആശുപത്രിയിൽ വച്ചു നടന്ന ക്യാമ്പിൽ 12 അംഗങ്ങൾ രക്തം ദാനം നൽകി. ഹോസ്പിറ്റൽ ജനറൽ സൂപ്രണ്ട് ശ്രീ ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ അദ്യക്ഷൻ വഹിച്ചു. ജില്ലാ ബ്ലഡ് ഡോണേഴ്സ് ക്ലബ്ബ്‌ കോർഡിനേറ്റർ അനിൽ അപ്പൂസ് സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുക്യതിഥിയായി,ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സൂപ്രണ്ട് വിതരണം ചെയ്തു, ഡോക്ടർ സൗമ്യ ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ ജില്ലാ ട്രഷറർ പ്രജിത് എൻ കെഎന്നിവർ ആശംസഅറിയിച്ചു സംസാരിച്ചു. ജില്ലാ ബ്ലഡ് ഡോണേഴ്സ് ക്ലബ്ബ്‌ സബ് കോർഡിനേറ്റർ സുരേഷ് ചന്ദ്ര ബി ജെ നന്ദി അറിയിച്ചു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More