blog-image
29
Sep
2024

സിറ്റി ഈസ്റ്റ്‌ യൂണിറ്റ്

Thiruvananthapuram

* ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ 40മത് വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ല, തിരുവനന്തപുരം മേഖലയിലെ, സിറ്റി ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് പകൽ 10 മണിക്ക് എകെപിഎ ഭവനിൽ വച്ച് തിരുവനന്തപുരം മേഖല പ്രസിഡൻ്റ് ശ്രീ അജിത് സ്മാർട്ട് ഉദ്ഘാടനം ചെയ്തു. * യൂണിറ്റ് പ്രസിഡൻ്റ് ശ്രീമതി ലതാ ശങ്കർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, യൂണിറ്റ് പിആർഒ ശ്രീ വിഘ്നേഷ് എം ഭട്ട് അനുശോചനം, എക്സിക്യൂട്ടീവ് അംഗം ശ്രീ ശങ്കരനാരായണൻ സ്വാഗതം, ജില്ലാ സെക്രട്ടറി ശ്രീ ആർ വി മധു മുഖ്യപ്രഭാഷണം, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സതീഷ് കവടിയാർ സംഘടനാ റിപ്പോർട്ട്, മേഖല സെക്രട്ടറി ശ്രീ പാട്രിക് ജോർജ് മേഖല റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് സെക്രട്ടറി ശ്രീ സുരേഷ് കുമാർ യൂണിറ്റ് വാർഷിക റിപ്പോർട്ടും, ട്രഷറർ ശ്രീ നാഗരാജു വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ച് ചർച്ച ചെയ്ത് പാസാക്കി. *തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ മേഖല ട്രഷറർ ശ്രീ യദുകുല കുമാർ വരണാധികാരിയായി തെരഞ്ഞെടുത്തു. *യൂണിറ്റ് പ്രസിഡൻ്റ്: ശ്രീ സുരേഷ് കുമാർ വൈസ് പ്രസിഡണ്ട്: ശ്രീ വിഷ്ണു എം ഭട്ട്, സെക്രട്ടറി: ശ്രീ ഹരിഹര ശിവ സുബ്രഹ്മണ്യൻ, ജോയിൻ്റ് സെക്രട്ടറി: ശ്രീ വിഘ്നേഷ് എം ഭട്ട്, ട്രഷറർ: ശ്രീ നാഗരാജു, പിആർഒ: ശ്രീമതി ലതാ ശങ്കർ *മേഖല പ്രതിനിധികൾ*: ശ്രീ ആർ വി മധു, ശ്രീ പാട്രിക് ജോർജ്, ശ്രീ അനന്തകൃഷ്ണൻ *എക്സിക്യുട്ടീവ് അംഗങ്ങൾ* : ശ്രീ ശങ്കരനാരായണൻ, ശ്രീ ബാലകുമരൻ, ശ്രീ. സുരേന്ദ്രൻ ആർഎസ്സ്, ശ്രീ രാമനാഥ്, ശ്രീ സതീഷ് കമ്മത്ത് എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് മേഖല ജോയിൻ്റ് സെക്രട്ടറി ശ്രീ മോഹനചന്ദ്രൻ നായർ സംസാരിച്ചു. തികച്ചും സജീവമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നിയുക്ത യൂണിറ്റ് സെക്രട്ടറി ശ്രീ ഹരിഹര ശിവ സുബ്രഹ്മണ്യൻ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More