40 ആം മണ്ണാർക്കാട് മേഖല വാർഷിക സമ്മേളനം (29/10/2024) മേഖലയിലെ മുതിർന്ന അംഗം ഡിലൈറ്റ് ഹംസക്ക യുടെ വേർപാടിനെ തുടർന്ന് സമ്മേളനത്തിന്റെ പ്രകടനം ഒഴിവാക്കി. പൊതുസമ്മേളനം നാമമാത്രമാക്കി ചുരുക്കി. രാവിലെ 10 മണിക്ക് മേഖലാ പ്രസിഡന്റ് ശ്രീ ഷിജോഷ് മെഴുക്കുംപാറ പതാക ഉയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം മേഖല പ്രസിഡൻറ് ശ്രീ ഷിജോഷ് മെഴുകുംപാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശ്രീ പ്രകാശ് സൂര്യ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ മുളയങ്കാവ് മുഖ്യപ്രഭാഷണം നടത്തി. മേഖല ജോയിൻ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു .തുടർന്ന് മുതിർന്ന നേതാക്കൾക്കുള്ള ആദരവ് മൊമെന്റോ ജില്ല സെക്രട്ടറി ശ്രീ പ്രകാശ് സൂര്യ കൈമാറി... 2023/24 പ്രവർത്തനവർഷത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ മെമ്പർമാർക്കുള്ള അനുമോദന മൊമെന്റോ മേഖല പ്രസിഡൻറ് ശ്രീ ഷിജോഷ് മെഴുക്കുംപാറ കൈമാറി. ജില്ലാ കമ്മിറ്റിയുടെ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ അഭിനന്ദനങ്ങൾ ജില്ലാ സെക്രട്ടറി ശ്രീ പ്രകാശ് സൂര്യ കൈമാറി. മറ്റു വിദ്യാഭ്യാസ അഭിനന്ദന മൊമെന്റുകൾ മേഖലാ ഭാരവാഹികൾ കൈമാറി. നാല്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാപ്പിൽ വേലായുധൻകുട്ടി മെമ്മോറിയൽ പുരസ്കാര ഫോട്ടോഗ്രാഫി മത്സരത്തിഎൻ്റെ വിജയികൾക്കുള്ള മൊമെന്റോ , പ്രശസ്തിപത്രം, ക്യാഷ് പ്രൈസ് തേർഡ് ഐ ക്ലബ്ബ് കോഡിനേറ്റർ ശ്രീ സാഗ മുരളി , സബ് കോഡിനേറ്റർ ശ്രീ വിനു സോഡിയാക് ശ്രീ രാജാറാം പുണ്യ എന്നിവർ ചേർന്നു കൈമാറി... പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി ശ്രീ പ്രകാശ് സൂര്യയ്ക്ക് മേഖലാ കമ്മിറ്റിയുടെ സ്നേഹ സമ്മാന ഫോട്ടോ മേഖലാ പ്രസിഡന്റ് ശ്രീ ഷിജോഷി മെഴുകുംപാറ കൈമാറി... മേഖല നിരീക്ഷകൻ തനീഷ് എടത്തറ , ജില്ലാ വെൽഫെയർ കോഡിനേറ്റർ ശ്രീ രാജേഷ് കല, മുൻ ജില്ലാ പ്രസിഡന്റ് ശ്രീ റഫീഖ് മണ്ണാർക്കാട് ആശംസകൾ അറിയിച്ചു സംസാരിച്ചു.. മേഖല ട്രഷറർ ശ്രീ ബെന്നി ശിൽപ നന്ദി പറഞ്ഞതോടുകൂടി പൊതുസമ്മേളനം അവസാനിച്ചു. പ്രതിനിധി സമ്മേളനം മണ്ണാർക്കാട് മേഖലാ പ്രതിനിധി സമ്മേളനം കാപ്പൻ നഗർ (ലയൻസ് ക്ലബ് മണ്ണാർക്കാട്) 4 മണിയോടുകൂടി തുടക്കമായി. മേഖല പ്രസിഡൻറ് ശ്രീ ഷിജോഷ് മെഴുകുംപാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശ്രീ പ്രകാശ് സൂര്യ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സുജിത്ത് പുലാപ്പറ്റ സ്വാഗതം പറഞ്ഞു.. മേഖലാ PRO ശ്രീ ബാലു ഫോട്ടോൺ അനുശോചനം വായിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ ജയറാം വാഴക്കുന്നം മുഖ്യപ്രഭാഷണം നടത്തി.. ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ മണികണ്ഠൻ മുളയങ്കാവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖ 2023/24 പ്രവർത്തന റിപ്പോട്ട്, കണക്ക് മേഖലാ ട്രഷറർ ശ്രീ ബെന്നീ ശില്പ അവതരിപ്പിച്ചു. ചർച്ചകൾക്ക് ഒടുവിൽ ഭേദഗതികളോടെ റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസാക്കി. പ്രസിഡിയം കമ്മിറ്റി : അനീഷ് എക്സ്ട്രീം, സുജിത്ത് പുലാപ്പറ്റ.. മിനിറ്റ്സ് കമ്മിറ്റി : പ്രവീൺകുമാർ, സാഗ മുരളി പ്രമേയ കമ്മിറ്റി: അജയൻ ദൃശ്യകല, ബാലു ഫോട്ടോൺ എന്നിവരെ തിരഞ്ഞെടുത്തു... തെരഞ്ഞെടുപ്പ് 2024/25 പ്രവർത്തന വർഷത്തെ മണ്ണാർക്കാട് മേഖല ഭാരവാഹികൾ. പ്രസിഡൻറ് ശ്രീ റഫീഖ് മണ്ണാർക്കാട് വൈസ് പ്രസിഡന്റ് സുജിത്ത് പുലാപ്പറ്റ സെക്രട്ടറി രതീഷ് വിസ്മയ ജോയിൻ സെക്രട്ടറി ജയപ്രകാശ് ട്രഷറർ ബെന്നി ശില്പ PRO അനീഷ് എക്സ്ട്രീം ജില്ലാ കമ്മിറ്റിയിലേക്ക്. ശ്രീ ഷിജോഷ് മെഴുകുംപാറ ശ്രീ മണികണ്ഠൻ മുളയങ്കാവ് ശ്രീ രാജേഷ് കല ശ്രീ അജയൻ ദൃശ്യകല ജില്ലാ സമ്മേളനം പ്രതിനിധികൾ ശ്രീ റഫീഖ് മണ്ണാർക്കാട് ശ്രീ രതീഷ് വിസ്മയ ശ്രീ അജയൻ ദൃശ്യകല ശ്രീ സാഗ മുരളി ശ്രീ അഭിഷേക് ശ്രീ അരുൺ ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.