ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല പെരിഞ്ഞനം യൂണിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. മേഖല പ്രസിഡണ്ട് ശ്രീ.പി.കെ. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. KVVES മൂന്നുപീടിക യൂണിറ്റ് വ്യാപാരഭവനിൽ നടത്തിയ യോഗം മൗന പ്രാർത്ഥനയോടെ ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല മെമ്പർ പ്രമോദ് മോണോലിസയുടെ നിര്യാണത്തിൽ കെ.എസ്. സജീവൻ അനുശോചനം രേഖപ്പെടുത്തി യോഗം മൗനമാചരിച്ചു. കെ.ആർ.സത്യൻ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി വി.എ. ഇജാസ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി യൂണിറ്റിൻ്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഗിരി വൈഗ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കെ.ഒ. ആൻ്റണി, ചന്ദ്രൻസാരംഗി , മെഹബൂബ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. മേഖല പി.ആർ.ഒ നജീബ് ഗ്ലോബൽ വരണാധികാരിയായി 2024-25 വർഷത്തെ ഭരണസമിതി കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : കെ.എസ്. സജീവൻ വൈസ് പ്രസിഡണ്ട് : മെഹബൂബ് നേത്ര സെക്രട്ടറി: കെ.ആർ സത്യൻ ശ്രുതി. ജോയിൻ സെക്രട്ടറി: ഗസ്നി ട്രഷറർ : ഷിയാദ് മേഖല കമ്മറ്റി കെ.ഒ. ആൻ്റണി പി എ . ഇജാസ് യൂണിറ്റ് കമ്മറ്റി മനോജ് ഇമേജ് ജോസ് ചക്കരപ്പാടം ചിന്തു പ്രദാസ് പുതിയ ഭാരവാഹികളായ പ്രസിഡണ്ട് കെ.എസ് സജീവനും സെക്രട്ടറി കെ.ആർ.സത്യനും നയ പ്രഖ്യാപനം നടത്തി. മെഹബൂബ് നന്ദിയും പറഞ്ഞു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More