ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു .കണ്ണൂർ ഗുരു ഭവനിൽ നടന്ന പരിപാടി ജില്ലാ പ്രസിഡൻറ് ഷിബുരാജ് എസ്സിന്റെ അധ്യക്ഷതയിൽ എ.കെ പി എ സംസ്ഥാന ട്രഷറർ ശ്രീ.ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു . ഫോട്ടോഗ്രാഫി സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ പി പി ജയകുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു . ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുൾ മുത്തലിബ് നന്ദിയും പറഞ്ഞു . ജില്ലാ സഹ ഭാരവാഹികളായ പവിത്രൻ മോണാലിസ , ചന്ദ്രൻ മാവിച്ചേരി, ഷിജു കെ വി ,ഷജിത്ത് മട്ടന്നൂർ, പി.വി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More