blog-image
16
Oct
2025

ചാലക്കുടി മേഖല സമ്മേളനം

Thrissur

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖലാ പ്രസിഡന്റ് ജോസ് ചുള്ളിയാടൻ പതാക ഉയർത്തി. ബൈജു എ വി പ്രാർത്ഥന ഗാനവും, മേഖല ജോ. സെക്രട്ടറി ബാബു പി വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല വൈ. പ്രസിഡന്റ് സന്തോഷ് പി എസ് ഏവർക്കും സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് ജോസ് ചുള്ളിയാടന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. ജോലി സ്ഥലത്ത് ഫോട്ടോഗ്രാഫർമാർ പുലർത്തേണ്ട മര്യാദകളെ പറ്റി ജില്ലാ പ്രസിഡന്റ് സംസാരിച്ചു. കൂടാതെ താമരശ്ശേരി രൂപത ബിഷപ്പിന്റെ പ്രസ്താവനകളും, അതിൽ AKPA സംഘടന നടത്തിയ ഇടപെടലുകളും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. മേഖലാ സെക്രട്ടറി ടോൾജി തോമസ് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും, മേഖല ട്രഷറർ രാജു സി ഡി അവതരിപ്പിച്ച വാർഷിക കണക്കും യോഗം പാസാക്കി. അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ പ്രസിഡണ്ട് വിതരണം ചെയ്തു. SSLC ക്ക് ഉന്നത വിജയം നേടിയ റിന്റോ വർഗീസിന്റെ മകൾ അലീന റിന്റോ, ഫോഡിയോ ബിജുവിന്റെ മകൾ ഐറിൻ ബിജു, ബാബു തോമസിന്റെ മകൾ അഞ്ചിതാ ബാബു, സാബു സ്റ്റീഫന്റെ മകൾ ആൻവിയ സാബു, സുശീൽ ഇൻഡോട്ടിന്റെ മകൾ ലക്ഷ്മി സുശീൽ, ലിനേഷ് ചന്ദ്രന്റെ മകൾ ലാവണ്യ ദേവി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പി വി ജോസിന്റെ മകൾ എമി മരിയ ജോസ്, അജയ്ഘോഷിന്റെ മകൾ ഇഷാനി കെ എ എന്നിവർ പുരസ്കാരം സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ജോണി മേലേടത്ത് ബൈ ലോ ഭേദഗതി അവതരിപ്പിച്ചു. ജോയ് ഡേവിഡ്, ടി എ ശിവദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ ഫോട്ടോഗ്രാഫി മത്സര വിജയികളായ മേബിൻ ഡേവിസ്, സജീവ് വസദിനി, നന്ദനൻ ടി യു, ജോയ്സൺ ടി പി എന്നിവരെ ജില്ലാ പ്രസിഡന്റ് ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിബു പി വി, ഷാജു ലെൻസ്മാൻ, ജില്ലാ വനിതാ വിംഗ് കോഡിനേറ്റർ ഇന്ദു ഷണ്മുഖൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും, മേഖല ഇൻ ചാർജുമായ ശിവാനന്ദൻ പി വി 2025-26 വർഷത്തേക്ക്‌ തെരഞ്ഞെടുപ്പ് നടത്തി. പുതിയ ഭാരവാഹികൾ : പ്രസിഡന്റ്‌ : ജോസ് ചുള്ളിയാടൻ വൈ. പ്രസിഡന്റ്‌ : സന്തോഷ്‌ പി എസ് സെക്രട്ടറി : ടോൾജി തോമസ് ജോ. സെക്രട്ടറി : ബാബു അമ്പൂക്കൻ ട്രഷറർ : രാജു സി ഡി പി ആർ ഒ : ജോയ് ഡേവിഡ് ജില്ലാ കമ്മിറ്റി അംഗങ്ങൾ : സജീവ് വസദിനി, ഷിബു പി വി, ഷാജു ലെൻസ്മാൻ, രാജു സി ഡി. മേഖല ഇൻ ചാർജ് പി വി ശിവാനന്ദനെ ചാലക്കുടി മേഖല ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് സംഘടനാ അവാർഡുകൾ വിതരണം ചെയ്തു. 24-25 വർഷത്തെ ഏറ്റവും നല്ല പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നിവർക്കുള്ള പുരസ്‌കാരം യഥാക്രമം വിൽ‌സൺ കെ ജെ, ജോമി ജോസ്, ബാബു തോമസ് എന്നിവർ സ്വന്തമാക്കി. ഏറ്റവും മികച്ച യൂണിറ്റായി നോർത്ത് ചാലക്കുടി യൂണിറ്റും, മികച്ച ജീവകാരുണ്യ പ്രവർത്തനം ചെയ്ത യൂണിറ്റായി കൊരട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. പി ആർ ഒ ബാബു അമ്പൂക്കൻ നന്ദി പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More