ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി മേഖല അത്താണി യൂണിറ്റ് വാർഷിക സമ്മേളനവും വരവ് ചിലവ് കണക്കുകളുടെ അവതരണവും 30/09/2024 ന് പ്രസിഡൻറ് വിനയന്റെ അധ്യക്ഷതയിൽ വിനയന്റെ വസതിയിൽ ചേർന്നു. മേഖലാ പ്രസിഡൻറ് സുബിൻ ചെറുതുരുത്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അതുൽ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ കൃഷ്ണപ്രസാദ് എൻ. കെ കണക്കുകൾ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി മണി ചെറുതുരുത്തി, മേഖലാ ട്രഷറർ പ്രസാദ് കെ.കെ, ജില്ല ജോയൻറ് സെക്രട്ടറി ഷാജി ലെൻസ് മാൻ, ജില്ലാ ബ്ലഡ് കോഡിനേറ്റർ മുരളി പി.വി. മേഖല സ്പോർട്സ് ഇൻ ചാർജ് രാഹുൽ കല്ലംപാറ വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡൻറ് ഡെന്നി പാർലിക്കാട് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഇൻ ചാർജ് ഷാജി ലെൻസ് മാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ടായി വിനയൻ സി.ഡി, സെക്രട്ടറി അതുൽ മോഹനൻ, ട്രഷറർ പ്രദീപ് എ.സി, വൈസ് പ്രസിഡണ്ടായി ഗോഹിൽനാഥ്, ജോയിൻ സെക്രട്ടറി അനീഷ് വി.എ, മേഖല കമ്മിറ്റിയിലേക്ക് മുരളി പി.വി പ്രസാദ് കെ.കെ, കൃഷ്ണപ്രസാദ് എൻ.കെ വൈശാഖ് ശിവൻ, യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രമേശൻ പി.കെ എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റിലെ പുതിയ തീരുമാനപ്രകാരം യൂണിറ്റിലെ പ്രവർത്തനങ്ങൾക്കും മീറ്റിങ്ങുകൾക്കും 50 ശതമാനത്തിൽ കുറവ് പങ്കാളിത്തം ഇല്ലാത്ത മെമ്പർമാർക്ക് മെമ്പർഷിപ്പ് പുതുക്കി നൽകേണ്ട എന്നു തീരുമാനിച്ചു. യൂണിറ്റ് സമ്മേളനം മേഖലാ സമ്മേളനം ജില്ലാ സമ്മേളനം സംസ്ഥാന സമ്മേളനം എന്നീ നാല് പരിപാടികളിൽ ഏതെങ്കിലും രണ്ട് പ്രോഗ്രാമിൽ നിർബന്ധമായും പങ്കെടുക്കണം. പൊതു ചർച്ച പ്രകാരം അടുത്ത മെമ്പർഷിപ്പ് പ്രവർത്തനം നടക്കുമ്പോൾ മെമ്പർഷിപ്പ് പുതുക്കുന്ന മെമ്പർമാർ മേൽ പറഞ്ഞ കാര്യങ്ങൾ ഒരു സത്യവാങ്മൂലം ഒപ്പിട്ടു നൽകേണ്ടതാണ്
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More