23/09/2025 എ.കെ.പി.എ അത്താണി യൂണിറ്റിന്റെ 41ആമത് വാർഷിക സമ്മേളനം ടൂണിറ്റ് പ്രസിഡന്റ് വിനയൻ സി.ഡി യുടെ അധ്യക്ഷതയിൽ മുണ്ടത്തിക്കോട് വ്യാപാര ഭവൻ ഓഫീസിൽ വെച്ച് വടക്കാഞ്ചേരി മേഖലാ പ്രസിഡന്റ് ശ്രീ. മുരളി പി.വി ഉദ്ഘാടനം ചെയ്തു. ടൂണിറ്റ് സെക്രട്ടറി അതുൽ മോഹനൻ റിപ്പോർട് അവതരിപ്പിച്ചു. ടൂണിറ്റ് ട്രഷറർ പ്രദീപ് എ.സി കണക്ക് അവതരിപ്പിച്ചു. മേഖലാ റിപ്പോർട്ടിങ് മേഖലാ സെക്രട്ടറി ശ്രീ. മണി ചെറുതുരുത്തി നിർവഹിച്ചു. വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിലും സ്പോർട്സിലും, ഉന്നത വിജയം കൈവരിച്ച യൂണിറ്റ് മെമ്പർമാരുടെ മക്കൾക്കും ഉള്ള സമ്മാനദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റും ടൂണിറ്റ് ഇൻ ചാർജുമായ ഷാജി ലെൻസ്മാൻ ജില്ലാ റിപ്പോർട്ടിങ്ങും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് അതുൽ മോഹനൻ, വൈസ് പ്രസിഡന്റ് നിതിൻ പി.എസ്, സെക്രട്ടറി വിനയൻ സി.ഡി, ജോയിന്റ് സെക്രട്ടറി ബിനുമോൻ എം.എസ്, ട്രഷറർ ആയി ഗോഹിൽനാഥ്, മേഖലാ കമ്മിറ്റി അംഗങ്ങൾ ആയി മുരളി പി.വി, അനീഷ് തിരൂർ, വൈശാഗ് ശിവൻ എന്നിവരെയും തിരഞ്ഞെടുത്തു. വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഡെന്നി പാർളിക്കാട് ആശംസകൾ അർപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനീഷ് വി.എ നന്ദി പറഞ്ഞു. തുടർന്ന് സ്നേഹ വിരുന്നോടു കൂടി ഈ വർഷത്തെ അത്താണി യൂണിറ്റ് വാർഷിക സമ്മേളനം ശുഭമായി സമാപിച്ചു. റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസ്സ് ആക്കി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More