blog-image
05
Jun
2025

ചാലക്കുടി പരിസ്ഥിതി ദിനാചരണവും, സൗജന്യ പഠനോപകരണ വിതരണവും

Thrissur

ചാലക്കുടി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും, സൗജന്യ പഠനോപകരണ വിതരണവും നായരങ്ങാടി ഗവ. യു. പി സ്കൂളിൽ നടത്തി. മേഖല പ്രസിഡന്റ് ജോസ് ചുള്ളിയാടൻ അധ്യക്ഷത വഹിച്ച യോഗം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലിജി ടി ജെ പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി. മേഖല ഇൻ ചാർജ് ശിവാനന്ദൻ പി വി ഏവർക്കും ഫല വൃക്ഷത്തൈ വിതരണവും, കുട്ടികൾക്ക്‌ പഠനോപകരണ വിതരണവും നടത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട്, സ്കൂളിൽ ഒരു വൃക്ഷത്തൈ നടുകയുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി, പിടിഎ പ്രസിഡന്റ് സജിത്ത് എൻ എസ്, വാർഡ് മെമ്പർ വി ജെ വില്യംസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജു ലെൻസ്മാൻ, ജോണി മേലേടത്ത്, മേഖല ട്രഷറർ രാജു സി ഡി, കാരുണ്യ വിഭാഗം കോഡിനേറ്റർ ബാബു പി വി, പി ആർ ഒ ബാബു അമ്പൂക്കൻ, വനിതാ വിംഗ് ജില്ലാ കോഡിനേറ്റർ ഇന്ദു ഷണ്മുഖൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകൻ ഷമീർ കെ സ്വാഗതവും, മേഖലാ സെക്രട്ടറി ടോൾജി തോമസ് നന്ദിയും പറഞ്ഞു. 25 ഓളം AKPA അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More