blog-image
25
Oct
2024

മലപ്പുറം മേഖല സമ്മേളനം

Malappuram

മലപ്പുറം ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മലപ്പുറം മേഖലയുടെ നാല്പതാമത് മേഖല സമ്മേളനവും പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി പ്രതിനിധി സമ്മേളനത്തിൽ ജോയിൻ സെക്രട്ടറി ജൗഹർ ലൈവ് സ്വാഗതം പറഞ്ഞു.മലപ്പുറം മേഖല പ്രസിഡൻ്റ് കെ എം അലവി അധ്യക്ഷതവഹിച്ചു .ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ ഉദ്ഘാടനം നിർവഹിച്ചു ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി ഫാറൂക്ക് സിഞ്ചു മേഖലാ റിപ്പോർട്ടും മേഖലാ ട്രഷറർ ആസിഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ട്രഷറർ കെ ജി രോഷിത് ,ജില്ലാ വൈസ് പ്രസിഡന്റ് മുരളി ഐറിസ് ,മേഖല ഇൻ ചാർജ് നാസി അബ്ദുൾ നാസർ ,മലപ്പുറം മേഖല മുഖ്യരക്ഷാധികാരി സൂപ്പർ അഷ്റഫ് ബാവ എന്നിവർ സംസാരിച്ചു മേഖല കമ്മിറ്റിയിലേക്ക് പ്രസിഡന്റ്: ഫാറൂഖ് സിഞ്ചു വൈ പ്രസിഡന്റ്:ഇർഷാദ് ഇഷ സെക്രട്ടറി :ജൗഹർ ലൈവ് ജോ സെക്രട്ടറി : ആസിഫ് ട്രഷറർ :സമീർ ഫോട്ടോ ഫോക്കസ് പി ആർ ഓ :ഫാസിൽ ഐഷോട്ട് ജില്ലാ കമ്മിറ്റിയിലേക്ക് കെജി രോഷിത് മുരളി ഐറിസ് അലവി കെ എം എന്നിവരെ തിര ഞ്ഞെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More