blog-image
30
Sep
2024

കൊണ്ടോട്ടി യൂണിറ്റ്

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൊണ്ടോട്ടി യൂണിറ്റ് സമ്മേളനം 2024 സെപ്തംബർ 30 ന് കൊണ്ടോട്ടി വ്യാപാരഭവനിൽ ചേർന്നു. അനുശോചനത്തിന് ശേഷം വിനീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് ഫിറോസ് ഷാലിമാർ അദ്ധ്യക്ഷനായി . മേഖലാ പ്രസിഡൻ്റ് ഷനൂബ് വാഴക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ജംഷി ഡ്രീംസ് സംഘടനാ റിപ്പോർട്ടും ജില്ലാ കമ്മറ്റിയംഗം സുജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ കമ്മറ്റിയംഗം മുബാറക് ഫോട്ടോസ് പോട്ട് ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈറൂസ് നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ പ്രസിഡൻ്റ് : ഷുസുദ്ധീൻ വൈസ് പ്രസിഡന്റ് : അഭിലാഷ് മൊറയൂർ സെക്രട്ടറി : ഫിറോസ് ഷാലിമാർ ജോയിൻ സെക്രട്ടറി : നന്ദ ഹരി ട്രഷറർ : വിനീഷ് പി. ആർ. ഒ : ഫൈറൂസ് മേഖലാ കമ്മറ്റിയിലേക്ക് : സുജിത് കുമാർ , ജംഷി ഡ്രീംസ് , മുബാറക് ഫോട്ടോസ് പോട്ട് , രഞ്ജിഷ് , റഹ്മാൻ മുതുവല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More