കാസർഗോഡ്:ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ(എ കെ പി എ)വനിതാ വിംഗ് ജില്ലാ കമ്മിറ്റി വനിതാ സംഗമവും, വനിതകൾക്ക് ഫോട്ടോ ഗ്രഫി ക്ലാസ്സും സംഘടിപ്പിച്ചു. വനിതാ വിംഗ് ജില്ലാ കോർഡിനേറ്റർ രമ്യ രാജീവന്റെ അധ്യക്ഷതയിൽ കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ അജിത കെ ഉദ്ഘാടനം നിർവ്വഹിച്ചു. ദിനേശ് ഇൻസൈറ്റ് ഫോട്ടോ ഗ്രഫി ക്ലാസ്സ് നയിച്ചു. എ കെ പി എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാ വിംഗ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ, ജില്ലാ ട്രഷറർ സുനിൽ കുമാർ,ജില്ലാ ജോ സെക്രട്ടറിമാരായ സുധിർ കെ, പ്രജിത്ത് എൻ കെ കാസർഗോഡ് മേഖല ഭാരവാഹികളായ സണ്ണി ജേക്കബ്, വാമൻ കുമാർ, മനു എല്ലോറ,പ്രജിത കലാധരൻ,അനിത സുഗുണൻ, അശ്വതി, പ്രീതി, അനീഷ, ശാലിനി തുടങ്ങിയവർ സംസാരിച്ചു. സരിത എല്ലോറ സ്വാഗതവും, സബ് കോർഡിനേറ്റർ സുമിത കുറ്റിക്കോൽ നന്ദിയും പറഞ്ഞു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More