ചേലക്കര: ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ചേലക്കര മേഖലയുടെ 2025-26 വർഷത്തെ ഐഡി കാർഡ് വിതരണം നടന്നു. പഴയന്നൂർ സീനായി പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മേഖല സെക്രട്ടറി സുനിൽ കെ സി സ്വാഗതം പറഞ്ഞു മേഖലാ പ്രസിഡൻറ് ദിലീപ്കുമാർ അധ്യക്ഷത വച്ചു ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ മേഖലാ പ്രസിഡന്റ് ദിലീപ് കുമാറിന് ഐ ഡി കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. Under 20 ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടിയ ചേലക്കര സ്വദേശി അൽസാബിത്തിന് മുഖ്യാതിഥി ജയന്തി ടീച്ചർ ആദരിച്ചു. യോഗത്തിൽ ചേലക്കര മേഖലയിലെ മെമ്പർക്ക് ചികിത്സ സഹായവും കൈമാറി. ജില്ലാ ട്രഷറർ സുനിൽ ബാക്ക് സ്റ്റോൺ , ജില്ലാ വൈസ് പ്രസിഡണ്ടും മേഖല ഇൻചാർജും ആയ ഷാജി ലെൻസ്മെൻ, ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പി ആർ ഓ ആയ അജയൻ കെ സി എന്നിവർ ആശംസകൾ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ രണ്ട് യൂണിറ്റിലെയും ഐഡി കാർഡുകൾ വിതരണം ചെയ്തു.രണ്ട് യൂണിറ്റ് ഭാരവാഹികൾ, 39 മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു..മേഖല ട്രഷറർ രാംദാസ് കെ ജി യോഗത്തിന് നന്ദി അറിയിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More