ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് മേഖല പരിസ്ഥിതി വാരാചരണം ജൂൺ 12 വ്യാഴാഴ്ച കാലത്ത് 11.30 ന് കോട്ടപ്പടി ആർ സി യു പി സ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ ചാവക്കാട് മേഖല പ്രസിഡൻറ് മധുസൂദനൻ കെ കെ അധ്യക്ഷത വഹിച്ചു. പ്രാർത്ഥനയോടു കൂടെ യോഗ നടപടികൾ തുടങ്ങി. മേഖലാ സെക്രട്ടറി ഷെറി പി സി സ്വാഗതം പറഞ്ഞ ചടങ്ങിൽ എ കെ പി എ ജില്ലാ ജോ: സെക്രട്ടറിയും മേഖലാ ഇൻ ചാർജ് മായ ജീസൺ എ വി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ R C U P സ്കൂൾ പ്രധാന അധ്യാപകൻ റോബിൻ സി എഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു എ ആർ, രാജേഷ് സി കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലഹരി ബോധ വൽക്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫീസർ ധനുസ്സ് കൃഷ്ണ ആർ എസ് .നയിക്കുകയും പരിസ്ഥിതി സംരക്ഷണതിൻ്റെ ഭാഗമായ വിദ്യാർത്ഥികളുമോത്ത് വൃക്ഷതൈകൾ നടു കയും, വിദ്യാർത്ഥികൾക്ക് മധുരവിതരണവും നടത്തി. മേഖലാ ട്രഷറർ ഷബീർ ഡിജിമാക്സ് നന്ദി അറിയിച്ചു ചടങ്ങ് അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More