ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് 41- മത് കൊടകര മേഖല സമ്മേളനം വരന്തരപ്പിള്ളി ഗ്യാലക്സി ക്ലബ്ബില്‍ വച്ച് മേഖല പ്രസിഡന്റ് ടി. വി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അനില്‍ തുമ്പയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി. ജി. ആമുഖ സംഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലിജോ ജോസഫ് സംഘടന റിപ്പോര്‍ട്ടും, മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന് മേഖല റിപ്പോര്‍ട്ടും മേഖല ട്രഷറര്‍ സുരേഷ് ഐശ്വര്യ വാര്‍ഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സുനില്‍ ബ്ലാക്ക് സ്റ്റോണ്‍, മേഖല വൈസ് പ്രസിഡന്റും സാന്ത്വനം കോ ഓര്‍ഡിനേറ്ററുമായ മുരളി ടി. ജി., മേഖല ജോയിന്റ് സെക്രട്ടറി സന്തോഷ് പൊന്നേത്ത്, ജില്ലാ സ്പോര്‍ട്സ് സബ് കോഓര്‍ഡിനേറ്റര്‍ സജി പൗലോസ്, ജില്ല ഇന്‍ഷ്യൂറന്‍സ് സബ് കോഓര്‍ഡിനേറ്റര്‍ ജീവന് ലോറന്‍സ്, മേഖല പി.ആര്.ഒ.സുനില്‍ പുണര്‍ക്ക, മേഖല സ്വാശ്രയ സംഘം കോഓര്‍ഡിനേറ്റര്‍ ശേഖരന് കെ., മേഖല ബ്ലഡ് ഡൊണേഷന്‍ കോഓര്‍ഡിനേറ്റര്‍ ബിജു സുവര്‍ണ്ണ, മേഖല ക്ഷേമനിധി കോഓര്‍ഡിനേറ്റര്‍ ഓസ്ബിന് എം. പി., മേഖല സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജിയോ വി. ജെ., കോടാലി യൂണിറ്റ് പ്രസിഡണ്ട് ഐ. ആര്. അരവിന്ദാക്ഷന്, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡണ്ട് ജോസ് കെ. പി., പുതുക്കാട് യൂണിറ്റ് പ്രസിഡണ്ട് ബാസ്റ്റിന് വി. ഡി., കൊടകര യൂണിറ്റ് സെക്രട്ടറി അരുണന് പി. ബി., വരന്തരപ്പിള്ളി യൂണിറ്റ് സെക്രട്ടറി രാജേഷ് കെ. പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി അംഗവും മേഖല ഇന്‍ചാര്‍ജ്ജുമായ സജീവ് വസദിനിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പും നടന്നു. മികച്ച യൂണിറ്റായി കോടാലി യൂണിറ്റിനേയും, മികച്ച യൂണിറ്റ് പ്രസിഡന്റായി പുതുക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസ്റ്റിന് വി. ഡി. യേയും, സെക്രട്ടറിയായി വരന്തരപ്പിള്ളി യൂണിറ്റിലെ രാജേഷ് കെ. പി. യേയും ട്രഷററായി കോടാലി യൂണിറ്റിലെ ലാല്‍ പി. കെ. യേയും തിരഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More