blog-image
15
Oct
2024

മഞ്ചേരി മേഖല

Malappuram

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ മഞ്ചേരി മേഖല നാല്പതാം വാർഷിക സമ്മേളനം 15.10.24ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മഞ്ചേരി വ്യാപാര ഭവനിൽ വെച്ച് നടന്നു. മൗന പ്രാർത്ഥനയോടെ സമ്മേളനത്തിന് തുടക്കമായി. PRO മുരളി മൗലാന അനുശോചനം രേഖപ്പെടുത്തി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ഫിറോസ് മങ്കട സ്വാഗത പ്രസംഗം നടത്തി, മേഖല പ്രസിഡണ്ട് ബിജു അഞ്ജന അധ്യക്ഷത വഹിച്ച യോഗം, ജില്ല സെക്രട്ടറി ശശികുമാർ മങ്കട ഉദ്ഘാടനം ചെയ്തു, സംഘടനാ റിപ്പോർട്ട് ജില്ലാ ട്രഷറർ കെജി റോഷിതും മുഖ്യപ്രഭാഷണം മേഖല ഇൻ ചാർജ് ഗഫൂർ റിനിയും , മേഖല സെക്രട്ടറി രഞ്ജിഷ് മഞ്ചേരി വാർഷിക റിപ്പോർട്ടും ട്രഷറർ ബാലചന്ദ്രൻ വാണി വാർഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ഷാജി പി കെ ജില്ലാ പി ആർ ഒ സുരേഷ് ചിത്ര ജില്ലാ കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ വാഹിനി അനിൽ തിരുവാലി എന്നിവർ ആശംസ പ്രസംഗം നടത്തി, തുടർന്ന് അടുത്ത വർഷത്തെ സംഘടന തിരഞ്ഞെടുപ്പ് നടന്നു. മേഖലാ സെക്രട്ടറി നന്ദി പറഞ്ഞു കൊണ്ട് യോഗം വിഭവ സമൃദ്ധമായ ഭക്ഷണത്തോടുകൂടി അവസാനിച്ചു. പുതിയ ഭാരവാഹികൾ ♦️♦️♦️♦️♦️♦️ പ്രസിഡണ്ട് : ബിജു അഞ്ജന വൈസ് പ്രസിഡണ്ട് : ഫിറോസ് മങ്കട. സെക്രട്ടറി: ബാലചന്ദ്രൻ വാണി ജോയിൻ സെക്രട്ടറി : ദാവൂദ് ചിത്രം ട്രഷറർ: രഞ്ജിഷ് മഞ്ചേരി PRO :അജിത് അരീക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് : ഷാജി പി കെ സുരേഷ് ചിത്ര നന്ദകുമാർ വാഹിനി അനിൽ ചിത്ര

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More