blog-image
23
Sep
2025

പെരിഞ്ഞനം യൂണിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി.

Thrissur

കൊടുങ്ങല്ലൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല പെരിഞ്ഞനം യൂണിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. മൂന്നുപീടിക വ്യാപാരഭവനിൽ നടന്ന സമ്മേളനം മേഖല പ്രസിഡണ്ട് ശ്രീ.പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ. കെ.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ച യോഗം സജിത് കൃസ്മയുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. മനോജ് അനുശോചനം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡണ്ട് മെഹബൂബ് സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി സുരേഷ് കണ്ണൻ മേഖല റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി സത്യൻ യൂണിറ്റിൻ്റെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ഷിയാദിൻ്റെ അഭാവത്തിൽ യൂണിറ്റ് അംഗവും ജില്ലാ കമ്മറ്റി അംഗവുമായ ഇജാസ് യൂണിറ്റിൻ്റെ വാർഷിക വരവ് ചിലവും കണക്കും ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു. മോഹനൻ കിഴക്കുമ്പുറം യൂണിറ്റിൻ്റെ പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ ഫോട്ടോഗ്രാഫി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഗവൺമെൻ്റ് മുൻകൈയെടുത്ത് കേരളത്തിൽ അത്യാകർഷകമായ ഫോട്ടോഗ്രാഫി മ്യൂസിയം സ്ഥാപിക്കുക, ഗവൺമെൻ്റിൻ്റെ പി.ആർ.ഡി. വകുപ്പ് വർഷം തോറും നടത്തുന്ന സംസ്ഥാന തല ഫോട്ടോഗ്രാഫി അവാർഡിന് അനുയോജ്യമായ ഒരു പേരിടുക എന്നതാണ് യൂണിറ്റ് സമ്മേളനത്തിൻ്റെ പ്രമേയം. ഗിരി വൈഗ , മെഹബൂബ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. മേഖല പ്രസിഡണ്ടും, സെക്രട്ടറിയും മറുപടി പറഞ്ഞു. മേഖല ട്രഷറർ സന്ദീപ് വരണാധികാരിയായി 2025-26 വർഷത്തേക്ക് യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : മെഹബൂബ്നേത്ര സെക്രട്ടറി : സജിത്കൃസ്മ ട്രഷറർ : ഗിരിവൈഗ വൈസ് പ്രസിഡണ്ട് : അഖിൽ ജോയിൻ സെക്രട്ടറി : അനിൽ മേഖല കമ്മറ്റി അംഗങ്ങൾ ആൻ്റണി സത്യൻ ഇജാസ് മോഹനൻ കിഴക്കുമ്പുറം. പുതിയ ഭാരവാഹികൾ നയ പ്രഖ്യാപനം നടത്തി. ചിന്ദുപ്രദാസ് യോഗത്തിന് നന്ദി പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More