blog-image
13
Sep
2024

MANNARKKAD കുമരം പുത്തൂർ യൂണിറ്റ്

Palakkad

കുമരം പുത്തൂർ യൂണിറ്റിന്റെ 40 ാം വാർഷിക യൂണിറ്റ് സമ്മേളനം നടന്നു 13/9/2024 3 മണിക്ക് (ബെന്നി ജോർജ് നഗർ ) കുമരം പുത്തൂർ ആര്യമ്പാവിലുള്ള കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ അജയൻ ദൃശ്യകല സംഘടനാ പതാക ഉയർത്തിയോടുകൂടി സമ്മേളനത്തിന് തുടക്കം കുറിച്ചു. പൊതുസമ്മേളനം ------------------------------------ യൂണിറ്റ് പ്രസിഡന്റ്‌ അജയൻ ദൃശ്യകല അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി നവാസ് സുമംഗലി സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം ഉത്ഘാടനം ബഹുമാനപെട്ട ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ ഗഫൂർ കോൽക്കളത്തിൽ നിർവഹിച്ചു. ബഹുമാനപ്പെട്ട കുമരം പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രാജൻ അമ്പാടത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിലെ മുതിർന്ന അംഗമായ രക്ഷമി ഉണ്ണിയേട്ടനെ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽക്കാളത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2024 പരുപാടിയിൽ അവാർഡ് നേടിയ യൂണിറ്റ് അംഗവും മേഖല സെക്രട്ടറിയുമായ രാകേഷ് വിസമയയെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജൻ അമ്പാടത്തും ആദരിച്ചു. യൂണിറ്റ് ട്രഷറർ വിജേഷ് നന്ദി പറഞ്ഞതോടെ പൊതു സമ്മേളനത്തിന് സമാപനമായി. നാൽപതാം യൂണിറ്റ് സമ്മേളനം --------------------------------------- യൂണിറ്റ് പ്രസിഡന്റ്‌ അജയൻ ദൃശ്യകല അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് പി ആർ ഒ റനീഷ് ഷൂട്ട്പ്രീസം അനുശോചനം രേഖപെടുത്തി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അക്ബർ ക്ലിക്ക് ബഗ്സ് സ്വാഗതം പറഞ്ഞു. ആദരണിയനായ മേഖല പ്രസിഡന്റ്‌ ശ്രീ ഷിജോഷ് മെഴുകുംപാറ നാൽപതാം യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു. ബഹുമാനപെട്ട മേഖല സെക്രട്ടറി രാകേഷ് വിസ്മയ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ മണികണ്ഠൻ മുളയങ്കാവ് സംഘടനാ വിശദീകരണം നൽകി യൂണിറ്റ് ഇൻചാർജർ ശ്രീ രാജാറാം പുണ്ണ്യ, മേഖല പി.ആർ.ഒ ബാലു ഫോട്ടോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി നവാസ് സുമംഗലി വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ വിജേഷ് കളർഷോട്ട് വാർഷിക കണക്കും അവതരിപ്പിച്ചു. യോഗം ഭേദഗതികളോടെ റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസാക്കി. 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.. ------------------------------------ യൂണിറ്റ് പ്രസിഡന്റ്‌ : നവാസ് സുമംഗലി വൈസ് പ്രസിഡന്റ്‌ : അക്ബർ ക്ലിക്ക് ബഗ്സ് സെക്രട്ടറി: റനീഷ് ഷൂട്ട്പ്രീസം ജോയിൻ സെക്രട്ടറി: ബിന്ദു ട്രഷറർ: വിജേഷ് കളർ ഷോട്ട് പി ആർ ഒ: സഫ്‌വാൻ മീഡിയ ബാങ്ക് മേഖല കമ്മിറ്റിയിലേക്ക് * മണികണ്ഠൻ മുളയങ്കാവ് * രാജേഷ് കല * രാകേഷ് വിസ്മയ * അജയൻ ദൃശ്യകല എന്നിവരെ തെരഞ്ഞെടുത്തു നിയുക്ത പ്രസിഡന്റ്‌ നവാസ് സുമംഗലി നന്ദി പറഞ്ഞു. ദേശിയ ഗാനത്തോട് കൂടി നാൽപതാം യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More