blog-image
29
Oct
2024

പാലക്കാട് സൗത്ത് 40ാം മത് മേഖല സമ്മേളനം

Palakkad

പാലക്കാട് സൗത്ത് 40ാം മത് മേഖല സമ്മേളനം പാലക്കാട് തൃപ്തി ഹാളിൽ 29.10.2024 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മേഖലാ പ്രസിഡൻറ് ദീപക് പതാക ഉയർത്തി തുടക്കം കുറിച്ചു. ഫോട്ടോഗ്രാഫി പ്രദർശനം മേഖലാ നിരീക്ഷകൻ ശ്രീ. ഷിയാ കൊടുവായൂർ ഉദ്ഘാടനം ചെയ്തു തുടർന്ന് കൊടികളും മുദ്രാവാക്യങ്ങളുമായി വനിത മെമ്പർമാരും ഉൾപ്പെടെ 100 ൽ കൂടുതൽ പേർ വെള്ള വസ്ത്രവും ടാഗും ധരിച്ച് കോട്ട മൈതാനം ചുറ്റിയുള്ള ശക്തി പ്രകടനം വളരെ ജനശ്രദ്ധയാകർഷിച്ചു. തുടർന്ന്, പ്രസിഡൻറ് ദീപക്കിന്റെ അധ്യക്ഷതയിൽ റിട്ടയേർഡ് പോലീസ് സർജൻ ശ്രീ പി. ബി. ഗുജറാൾ ഭദ്രദീപം കൊളുത്തി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള ജില്ലയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടകൻ നിർവഹിച്ചു 4ാം മത് ശാസ്താനന്ദൻ ഫോട്ടോഗ്രാഫി മത്സരം പാലക്കാടൻ കാഴ്ചകൾ എന്ന വിഷയത്തിൽ വിജയികളായ ഒന്നാം സമ്മാനം നേടിയ അശോകൻ, രണ്ടാം സമ്മാനം മുരളി കൊപ്പം, മൂന്നാം സമ്മാനം ജയേഷ് എന്നിവർകുള്ള മൊമൻ്റോ ശ്രീ. സന്തോഷ് കെ കെ നൽകി. സംസ്ഥാന വെൽഫെയർ ചെയർമാൻ സന്തോഷ് KK മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, മേഖല നിരീക്ഷകൻ ഷിയാ കൊടുവായൂർ, മുൻ ജില്ലാ പ്രസിഡൻ്റ് മോഹൻദാസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടകന് സംസ്ഥാന വെൽഫെയർ ചെയർമാൻ സന്തോഷ് KK ഉപഹാരം നൽകി ആദരിച്ചു. ഉച്ച ഭക്ഷണത്തോടെ അവസാനിച്ച സമ്മേളനത്തിൽ 135 അംഗങ്ങൾ പങ്കെടുത്തു. മേഖല സെക്രട്ടറി വിനേഷ് മയൂഖ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ സുകുമാരൻ നന്ദി പറഞ്ഞതോടെ പൊതുസമ്മേളനം അവസാനിച്ചു. സൗത്ത് മേഖലാ വാർഷിക പ്രതിനിധി സമ്മേളനം 29. 10. 2024 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് തൃപ്തി ഹാളിൽ മേഖലാ പ്രസിഡൻറ് ദീപക്കിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ മുദ്ര ഗോപി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ അവതരിപ്പിച്ചു. തുടർന്ന് സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു മേഖല പ്രവർത്തന റിപ്പോർട്ട് മേഖല സെക്രട്ടറി വിനേഷ് മയൂഖയും, വാർഷിക വരവ് ചിലവ് കണക്ക് ട്രഷറർ സുകുമാരനും, പ്രമേയം ജില്ലാ പരിസ്ഥിതി സബ് കോഡിനേറ്റർ രതീഷ് രാധേയവും അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചകൾക്കും മറുപടികൾക്കും ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. മേഖല ഇൻ ചാർജർ ഷിയാ കൊടുവായൂരിൻ്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : ദീപക് വൈസ് പ്രസി : ലിജു CT സെക്രട്ടറി : വിനേഷ് മയൂഖ ജോയിൻ്റ് സെക്ര: ഹൃദിൽ R ട്രഷറർ : സുകുമാരൻ PRO : ഹർഷാദ് ജില്ലാ കമ്മിറ്റിക്ക് അഗങ്ങളായി മോഹൻദാസ് സന്തോഷ് KK ഉണ്ണി ഡിസയർ ശിവദാസ് പൊരിയാനി വിനോട് അവിട്ടം രതീഷ് രാധേയം സെൽവൻ സൂര്യ എന്നിവരെയും തിരഞ്ഞെടുത്തു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More