ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും, ജില്ലാ സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം ജില്ലയെ രണ്ട് റൺസിന് പരാജയപ്പെടുത്തി കണ്ണൂർ ജില്ലാ ടീം ചാമ്പ്യന്മാരായി. ജില്ലാ പ്രസിഡണ്ട് ഷിബു രാജിൻ്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ എ കെ പി എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് സമ്മാനവിതരണം നടത്തി. ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. മികച്ച ബൗളറായി സുജിത്തിനേയും ( കണ്ണൂർ ) , മികച്ച ബാറ്ററായി രജീഷ് വടക്കനേയും (കണ്ണൂർ ) , മികച്ച കീപ്പറായി സന്ദീപിനേയും( തൃശൂർ), മോസ്റ്റ് വാല്യുബ്ൾ പ്ലെയറായി കുട്ടായിയേയും (കണ്ണൂർ ) തിരഞ്ഞെടുത്തു. ജില്ലാ സ്പോട്സ് ക്ലബ്ബ് കോർഡിനേറ്റർ ദിലീപ് കാഞ്ഞിലേരി സ്വാഗതവും സ്വയം സഹായനിധി ചെയർമാൻ ഷജിത്ത് മട്ടന്നൂർ നന്ദിയും പറഞ്ഞു.