ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റ് വാർഷിക പൊതുയോഗം കോതകുളം SNDP ഹാളിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷെഫീൽ ഫന്റാസിയ അധ്യക്ഷതയിൽ ചേർന്നു. മേഖല പ്രസിഡന്റ് ബിജു സി.ശങ്കുണ്ണി യോഗം ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി സുരേഷ് സി.എസ്. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷാജഹാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ഷെരീഫ് K. B വാർഷിക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജിതേഷ് E.B, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നി M. P, ഷനൂപ് കെ.എ., എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ഇൻചാർജ് ജീസൻ A. V 2024 -25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024 -25 വർഷത്തെ ഭാരവാഹികൾ: ഷാജഹാൻ T. I- പ്രസിഡന്റ്, ഷെഫീൽ ഫന്റാസിയ - വൈസ് പ്രസിഡന്റ് റനീഷ് സെക്രട്ടറി, സുനിൽ ന്യൂ ലൈൻ ജോ.സെക്രട്ടറി. ഷെരീഫ് K. B ട്രഷറർ. മേഖല കമ്മിറ്റി മെമ്പർമാരായി ജിതേഷ് E. B., ബിജു സി ശങ്കുണ്ണി, അഷ്‌റഫ് സിഗനേച്ചർ, രാജേഷ് നാട്ടിക എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സക്കീർ C. M, നിഷാദ് P. H സുജിത്ത് Glare ഷമീർ ഫീൽ സജിത്ത് രാജ് എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സുനിൽ ന്യൂ ലൈൻ അനുശോചനം രേഖപ്പെടുത്തി. മേഖല കമ്മറ്റി അംഗം അഷ്‌റഫ് സിഗനേച്ചർ സ്വാഗതവും, രാജേഷ് നാട്ടിക നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More