blog-image
06
Feb
2025

സ്വാന്തനം ഫണ്ട് വിതരണം

Thiruvananthapuram

സാന്ത്വനം പദ്ധതി ഫണ്ട് വിതരണം 06.02.2025 തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല, തിരുവനന്തപുരം സൗത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണക്കാട് വെസ്റ്റ് യൂണിറ്റ് അംഗം,അനിൽകുമാറിന്റെ നിര്യാണത്തെ തുടർന്ന് സാന്ത്വനം പദ്ധതിയിൽ നിന്നുള്ള ഒൻപത് ലക്ഷത്തി ഒരു നൂറു രൂപ(₹900100) കമലേശ്വരം പയറ്റി കുപ്പം കോപ്പറേഷൻ ഹാളിൽ വച്ച് കൈമാറി. തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡൻറ് ശ്രീ രഞ്ജിത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ വിജയന്‍ മണക്കാട് സദസ്സിനെ സ്വാഗതം ചെയ്തു. സാന്ത്വനം പദ്ധതി വിവരണം സംസ്ഥാന സെക്രട്ടറി ശ്രീ എം എസ് അനിൽകുമാർ നിർവഹിച്ചു. വിടപറഞ്ഞ അനിൽകുമാറിന്റെ കുടുംബത്തിന് സാന്ത്വനം പദ്ധതി ധനസഹായം വിതരണം ബഹുമാനപ്പെട്ട തിരുവനന്തപുരം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ശ്രീ ആൻറണി രാജു നിർവഹിച്ചു. അനുസ്മരണ പ്രഭാഷണവും, സംസ്ഥാന വെൽഫെയർ ഫണ്ടിൽ നിന്നുള്ള ₹ 50,000/- രൂപയുടെ തുകയും ജില്ലാ പ്രസിഡൻറ് ശ്രീ തോപ്പിൽ പ്രശാന്ത് നൽകി. തുടർന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജില്ലാ സെക്രട്ടറി ശ്രീ സതീഷ് കവടിയാർ, ജില്ലാ ട്രഷറർ ശ്രീ വി രാജൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ ആർ വി മധു, ശ്രീ അനിൽമണക്കാട് (ജില്ലാ സാന്ത്വനം കോഡിനേറ്റർ),ജില്ലാ വൈസ് പ്രസിഡൻറ് സജാദ് സിംനാസ്,ജില്ല ജോയിൻ സെക്രട്ടറി ശ്രീ.സജയകുമാർ, ജില്ലാ പി ആർ ഒ ശ്രീ സജീവ് പള്ളിപ്പുറം, അക്പ ബോർഡ് ചെയർമാൻ ശ്രീ വിഷ്ണു കല്ലറ,അക്പ ബോർഡ് കൺവീനർ ശ്രീ. ഉണ്ണികൃഷ്ണൻ നായർ, നെടുമങ്ങാട് മേഖലാ പ്രസിഡൻറ് ശ്രീ സജികുമാർ, പാറശ്ശാല മേഖല പ്രസിഡൻറ് ശ്രീ മാധവൻ നായർ, വർക്കല മേഖലാ സെക്രട്ടറി ശ്രീ ശ്രീകുമാർ, ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ശ്രീ ഉണ്ണി കോയിക്കൽ, പാറശാല മേഖലാ സെക്രട്ടറി ശ്രീ ജയചന്ദ്രൻ നായർ, നെയ്യാറ്റിൻകര മേഖലാ സെക്രട്ടറി ശ്രീ കെ എച്ച് അനിൽകുമാർ, തിരുവനന്തപുരം നോർത്ത് മേഖലാ സെക്രട്ടറി ശ്രീ അനിൽ രാജ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ വേണുഗോപാൽ, ശ്രീമതി രമ്യ, ശ്രീമതി ധന്യ, ശ്രീ ആർ എസ് മധു, മേഖലാ സെക്രട്ടറി ശ്രീ രാകേഷ് ആറ്റുകാൽ, മേഖലാ ട്രഷറർ ശ്രീ അനിൽ തെങ്ങുവിള, മണക്കാട് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശ്രീ രമേശ് വിശ്വനാഥൻ, കൂടാതെ മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളും ഭാരവാഹികളും പ്രവർത്തകരും മേഖല കമ്മിറ്റി അംഗങ്ങളും സമീപ മേഖലകളിൽ നിന്നുള്ള ഭാരവാഹികൾ, അനിൽകുമാർ അവർകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മണക്കാട് വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ശ്രീ സഞ്ജീവൻ കൃതജ്ഞത രേഖപ്പെടുത്തിയ ശേഷം യോഗനടപടികൾ പൂർത്തിയായി.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More