വാടാനപ്പള്ളി: കഴിഞ്ഞ 28 വർഷമായി AKPA മെമ്പറും കൊടകര മേഖല ഭാരവാഹിയും ആയിരുന്ന സിജു പുലക്കാട്ടുകര എന്ന മെമ്പറുടെ മകൾ( അമിഷാ ) കഴിഞ്ഞ കുറെ നാളുകളായി കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലാണ്.കഴിഞ്ഞ അഞ്ച് മാസമായി ഡെയ്ലി ഡയാലിസിസ് ചെയ്തു വരികയും ആണ്. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കൊടകര മേഖല മെമ്പർ സിജുവിന്റെ മകൾ അമീഷയുടെ ചികിത്സാ ധനസഹായം മേഖലയുടെ നേതൃത്വത്തിൽ മേഖലയിലെ അംഗങ്ങളിൽ നിന്ന് പിരിച്ച് കിട്ടിയ തുകയായ നാൽപതിനായിരം രൂപ (40,000) ജില്ലാ ജീവകാരുണ്യ ചെയർമാൻ രഞ്ജിത്ത് സി. എസ് സിജുവിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന് കൈമാറി. ജില്ലാ ജീവകാരുണ്യ കൺവീനർ ബിജു സി ശങ്കുണ്ണി, ജില്ലാ ജോയിൻ സെക്രട്ടറി ജീസൻ എ വി, മേഖല പ്രസിഡന്റ് സുരേഷ് സി എസ്, മേഖലാ സെക്രട്ടറി ഷനൂപ് കെ എ, കൊടകര മേഖല പ്രസിഡന്റ് അനിൽകുമാർ, പുതുക്കാട് യൂണിറ്റ് സെക്രട്ടറി ജെഫിൻ എന്നിവർ സന്നിഹിതരായിരുന്നു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More