blog-image
18
Aug
2025

ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു.

Thrissur

കൊടുങ്ങല്ലൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ലോക ഫോട്ടോഗ്രാഫി ദിനത്തിൻ്റെ ഭാഗമായി AKPA സംസ്ഥാന കമ്മറ്റി മുൻ അംഗവും തൃശൂർ ജില്ല മുൻ പ്രസിഡണ്ടുമായിരുന്ന സീനിയർ ഫോട്ടോഗ്രാഫർ ബഷീർ മാമിയയെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പെരിഞ്ഞനത്ത് മാമിയ ബഷീറിൻ്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് കണ്ണൻ, ജില്ല കമ്മറ്റിയംഗം ഇജാസ് , ജില്ലാ സ്പോർട്സ് കോഡിനേറ്റർ വേണു വെള്ളാങ്ങല്ലൂർ, കെ.ഒ.ആൻ്റണി, എ.എസ് .ജയപ്രസാദ്, കെ.ആർ. സത്യൻ,ഷിയാദ്, അജിത്ഗോപാൽ, നിജീഷ്മുരളി എന്നിവർ സംസാരിച്ചു. ബഷീർമാമിയ മറുപടി പ്രസംഗം നടത്തി.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More