ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അരിമ്പൂർ യൂണിറ്റ് നാല്പതാമത്തെ വാർഷിക സമ്മേളനം 2024 സെപ്റ്റംബർ 24 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് അരിമ്പൂർ ഗുരു കല്യാണ മണ്ഡപത്തിൽ വച്ച് നടന്നു. മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജോയിൻ സെക്രട്ടറി അജിത്ത് പാരഡൈസ് അനുശോചനം രേഖപ്പെടുത്തിയ സമ്മേളനത്തിൽ മുൻ ജില്ലാ കമ്മിറ്റി അംഗം രാജേഷ് എം വി സ്വാഗതം പറഞ്ഞു. അരിമ്പൂർ യൂണിറ്റ് പ്രസിഡണ്ട് വിനോദ് പോൾ അധ്യക്ഷ നായിരുന്നു. മുതുറ മേഖല പ്രസിഡണ്ട് സി എസ് രഞ്ജിത്ത് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജനീഷ് പാമ്പൂർ മുഖ്യപ്രഭാഷണം നടത്തി. C A ഫൈനൽ പരീക്ഷ പാസായ അജിത്ത് വിയുടെ മകൾ ഗോപിക വി അജിത്തിനും, എസ്എസ്എൽസി 2024 ഫുൾ എ പ്ലസ് നേടിയ ദേവിക പി അജിത്തിനും അനുമോദനങ്ങൾ നൽകി. മുതുപറ മേഖല സെക്രട്ടറി സുഭാഷ് സിഡി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അരിമ്പൂർ യൂണിറ്റ് സെക്രട്ടറി ജിയോ ഫ്രാൻസിസ് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ഡേവിസ് പി ഓ കണക്കും അവതരിപ്പിച്ചു. മുതുവര മേഖല ട്രഷറർ വിറ്റസ് വിൻസെന്റ്, ഒളരി യൂണിറ്റ് പ്രസിഡന്റ് നന്ദകുമാർ എൻ എസ്, മുതുവറ യൂണിറ്റ് പ്രസിഡണ്ട് തോമസ് വടക്കൻ, തിരൂർ യൂണിറ്റ് പ്രസിഡണ്ട് രാമു ദൃശ്യ, തണൽ സ്വാശ്രയ സംഘം പ്രസിഡന്റ് ബെന്നി പി എ, എന്നിവർ സമ്മേളനത്തിന് ആശംസകൾ നൽകി. സൃഷ്ടികരമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം റിപ്പോർട്ടും കണക്കും പാസാക്കി. യൂണിറ്റ് ചാർജ് സുബിൻ പുല്ലഴി യുടെ വരണാധികാരത്തിൽ 2024 25 വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ബെന്നി പി. എ, സെക്രട്ടറി ജിയോ ഫ്രാൻസിസ്, ട്രെഷറർ ഡേവിസ്.പി.ഒഎന്നിവരെ തിരഞ്ഞെടുത്തു യൂണിറ്റ് വൈസ് പ്രസിഡന്റ് ജിക്സൺ കെ ജെ സമ്മേളനത്തിന് നന്ദി പറഞ്ഞു. യോഗാനന്തരം സ്നേഹവിരുന്ന് ഉണ്ടായിരുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More