ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല 40ാം പ്രധിനിധി സമ്മേളനം 17- 10 -2024 വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് കുന്നംകുളം ഓനിറോ ഹോട്ടലിൽ വെച്ച് മേഖല കമ്മിറ്റി അംഗം യു ബി പ്രബലന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു . മേഖല കമ്മിറ്റി അംഗം ഫ്രാൻസിസ് സി. ജെ അനുശോചനം അവതരിപ്പിച്ചു. മേഖലാ വൈസ് പ്രസിഡന്റ് റാഫി.പി .വൈ സ്വാഗതം പറഞ്ഞു. തുടർന്ന് മേഖല പ്രസിഡൻറ് ശ്രീ സിജോ.എം.ജെ യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ ഭദ്രദീപം തെളിയിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.വിവിധ ഫോട്ടോഗ്രഫി അവാർഡ് കരസ്തമാക്കിയ പ്രവീൺ പോൾ, സന്ദീപ് പുഷ്‌ക്കർ എന്നിവർക്കുള്ള പുരസ്‌ക്കാരവും, മേഖലയിൽ blood ഡോണറ്റർ ആയ ദിലീപ്പിനും ഉള്ള ട്രോഫികൾ ജില്ലാ പ്രസിഡണ്ട് വിതരണം ചെയിതു തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം മധുസുധൻ കെ കെ ആമുഖപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷിബു പി വി സംഘടനാ റിപ്പോർട്ടും, മേഖല സെക്രട്ടറി ജെറി ആൽബർട്ട് വാർഷിക റിപ്പോർട്ടും, ട്രഷറർ രമേഷ് കാളിയത്ത് വാർഷിക കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബിജു ആൽഫ, ജില്ല വെൽഫെയർ കോർഡിനേറ്റർ ബാപ്പിനു.വി. മുഹമ്മദ്, നാല് യൂണിറ്റ് പ്രസിഡണ്ട് മാരായ കേച്ചേരി വിജീഷ് പി യു, വടക്കെക്കാട് സജീഷ് കെ എൻ, ഈസ്റ്റ് ഇബ്രാഹിം കെ എസ്, വെസ്റ്റ് മിൻഹാസ് എന്നിവർ ആശംസക അർപ്പിച്ചു സംസാരിച്ചു തുടർന്ന് നടന്ന പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ച് പാസാക്കി, ശേഷം ഏറ്റവും നല്ല യൂണിറ്റ് ആയി കേച്ചേരി യൂണിറ്റിനെയും, ഏറ്റവും കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ വെസ്റ്റ് യൂണിറ്റിനും,നല്ല പ്രസിഡണ്ട് വിജീഷ് പി യു മേഖല പ്രസിഡണ്ട് സിജോ എം ജെയും സെക്രട്ടറി നൗഷാദ് എൻ എന് മേഖല സെക്രട്ടർ ജെറി ആൽബർട്ടും,ട്രഷറർ ആയി നിജോ എം ജെക് മേഖല ട്രഷറർ രമേഷ് കാളിയത്ത് എന്നിവർ ട്രോഫികൾ വിതരണം ചെയിതു.തുടർന്ന് മേഖല ഇൻ ചാർജ് ശ്രീ ഡെന്നി എം പി വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ 2024 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി റാഫി പി വൈ . വൈസ് പ്രസിഡണ്ടായി ഇബ്രാഹിം കെ എസ് , സെക്രട്ടറിയായി നൗഷാദ് എൻ എം ജോയിന്റ് സെക്രട്ടറിയായി റിഷി വി ആർ ട്രഷററായി ജോജിൻ രാജ് ജില്ലാ കമ്മിറ്റി അംഗങ്ങളായി സിജോ എം ജെ , രമേഷ് കാളിയത്ത്, പ്രബലൻ യൂബി എന്നിവരെയും തിരഞ്ഞെടുത്തു.മേഖലയിലെ 40 അംഗങ്ങളിൽ 28 പേർ യോഗത്തിൽ പങ്കെടുത്തു. മേഖല ജോയിന്റ് സെക്രട്ടറി സുനിൽ ഏറത്ത് നന്ദി പറഞ്ഞുകൊണ്ട് പുതിയ പ്രസിഡന്റിന്റെ നയപ്രഖ്യപനത്തോടുകുടി പ്രധിനിധി സമ്മേളനം സമാപിച്ചു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More