blog-image
11
Mar
2025

കുന്നംകുളം മേഖലയുടെ ഐഡി കാർഡ് വിതരണവും കാരുണ്യ പ്രവർത്തനവും.

Thrissur

കുന്നംകുളം: KPA കുന്നംകുളം മേഖലയുടെ ഐഡി കാർഡ് വിതരണവും കാരുണ്യ പ്രവർത്തനവും. കുന്നംകുളം ഒനീറോ A/C ഹാളിൽ വച്ച് മേഖലയുടെ സെക്രട്ടറി ശ്രീ.നൗഷാദ് എൻ എം സ്വാഗതം പറയുകയും മേഖലയുടെ പ്രസിഡണ്ട് ശ്രീ റാഫി പി വൈ അധ്യക്ഷത വഹിക്കുകയും ചെയ്തു പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം മേഖലയുടെ പ്രസിഡണ്ട് ശ്രീ റാഫി പി വൈ ക്ക് ഐഡി കാർഡ് അണിയിച്ചു കൊണ്ട് ജില്ലയുടെ ആരാധ്യനായ പ്രസിഡണ്ട് ശ്രീ.അനിൽ തുമ്പയിൽ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ ടൈറ്റസ് സിജി മുഖ്യപ്രഭാഷണവും നടത്തി. കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ജില്ലയുടെ സെക്രട്ടറി ശ്രീ ലിജോ പി ജോസഫ് മേഖലയുടെ കാരുണ്യ പ്രവർത്തന കോഡിനേറ്റർ ശ്രീ ഫ്രാൻസിസ് സിജെ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലയുടെ ട്രഷറർ ശ്രീ സുനിൽ ബ്ലാക്ക് സ്റ്റോൺ, മേഖലയുടെ ഇൻ ചാർജർ ശ്രീ.ഷാജി ലെൻസ് മാൻ, ജില്ലയുടെ ജോയിന്റ് സെക്രട്ടറി ശ്രീ.സിജോ എം ജെ, ജില്ലയുടെ ഇൻഷുറൻസ് കോഡിനേറ്റർ ശ്രീ രമേഷ് കാളിയത്ത്, ജില്ലാ കമ്മിറ്റി അംഗം ശ്രീ പ്രബലൻ യു ബി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലയിലെ 4 യൂണിറ്റുകളുടെ സംയുക്ത കാർഡ് വിതരണവും പ്രസ്തുത പരിപാടിയോട് ചേർന്ന് നടത്തപ്പെട്ടു. AKPA പ്രസ്ഥാനത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കി എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു 3 ഡയാലിസിസ് കിറ്റ് സ്പോൺസർ ചെയ്ത നമ്മുടെ അംഗമല്ലാത്ത അഡ്വക്കേറ്റ് ശ്രീ. ട്ടൊജു നെല്ലിശ്ശേരി പ്രസ്തുത പരിപാടിയിൽ നേരിട്ട് എത്തി മേഖലാ ട്രഷറർക്ക് ഫണ്ട് നൽകുകയുണ്ടായി ഒപ്പം തന്നെ മറ്റ് നാല് യൂണിറ്റുകളുടെ ഫണ്ട് കൈമാറുന്ന ചടങ്ങും നടത്തി. അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ഏറെ നിറവുള്ള ഒരു പ്രോഗ്രാം ആക്കി സംഘടനയുടെ ഐക്യവും കെട്ടുറപ്പും ഊട്ടിയുറപ്പിക്കുന്ന മഹാസമ്മേളനം മേഖലയുടെ ട്രഷറർ ജോർജിൻ രാജ് എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചു വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നോടുകൂടി പിരിഞ്ഞു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More