blog-image
29
Sep
2024

CHITTURകൊല്ലങ്കോട് യൂണിറ്റ് സമ്മേളനം

Palakkad

29.09.2024 ഞായറാഴ്ച കാലത്ത് യൂണിറ്റ് ഇൻചാർജ് ശ്രീ. സുനിൽ നെമ്മാറയുടെയും, ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും, യൂണിറ്റ് മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ 40-)o യൂണിറ്റ് സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി ശ്രീ. കൃഷ്ണദാസൻ സ്വാഗതം പറയുകയും, യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ശ്രീകുമാർ മുദ്രാവാക്യത്തോടെ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. യൂണിറ്റ് മുതിർന്ന അംഗം ശ്രീ. ശിവൻ മാഷിന്റെ ഈശ്വര പ്രാർത്ഥനയോടെ കൊല്ലങ്കോട് G. മണി, വിജയരാഘവൻ നഗർ ( C. വാസുദേവ മേനോൻ കമ്മ്യൂണിറ്റി ഹാൾ ) ൽ നടന്ന സമ്മേളനത്തിന് യൂണിറ്റ് ജോ. സെക്രട്ടറി ശ്രീ.വിനീത് കുമാർ സ്വാഗതം പറയുകയും, യൂണിറ്റ് PRO ശ്രീ. അനീഷ് അനുശോചനവും അറിയിച്ചു. ഈ കാലയളവിൽ നമ്മുടെ യൂണിറ്റിൽ നിര്യാതരായ അംഗങ്ങളുടെ ഛായാ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ശ്രീ കുമാറിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ്‌ ശ്രീ. രാജേഷ് ചിന്നൻ ഉദ്ഘാടനം നിർവഹിക്കുകയും,നീണ്ട മൂന്നു വർഷക്കാലം നമ്മുടെ യൂണിറ്റ് നിരീക്ഷകനായ ശ്രീ. സുനിൽ നെമ്മാറയെയും, യൂണിറ്റ് മുതിർന്ന അംഗങ്ങളായ ശ്രീ. ശിവൻ മാഷിനെയും, ശ്രീ. കരുണാകരനെയും ആദരിക്കുകയും ചെയ്തു. മേഖല റിപ്പോർട്ട്‌ മേഖലാ സെക്രട്ടറി ശ്രീ. മുജീബ് നോവൽറ്റി അവതരിപ്പിക്കുകയും, യൂണിറ്റ് വാർഷിക റിപ്പോർട്ട്‌ യൂണിറ്റ് സെക്രട്ടറിയും അവതരിപ്പിച്ചു.യൂണിറ്റ് ട്രഷറർ വാർഷിക വരവ്-ചിലവ് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് റിപ്പോർട്ടിൻ മേലും, വരവ് ചിലവ് കണക്കിന്മേൽ നടന്ന ചർച്ചയിൽ അംഗങ്ങളിൽ നിന്ന് ആശയങ്ങളും നിർദ്ദേശങ്ങളും ഉണ്ടായി. സാന്ത്വനം മേഖല കോർഡിനേറ്റർ ശ്രീ. രമേഷ് നന്ദനം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ. രതീഷ് കരിപ്പോട്,ധനേഷ് ഉത്രാടം മേഖല ജോ. സെക്രട്ടറി സതീശൻ, മേഖല ട്രെഷറർ ശ്രീ. ബിനു കുനിശ്ശേരി എന്നിവർ സമ്മേളനത്തിന് ആശംസ അറിയിക്കുകയും, യൂണിറ്റ് ഇൻചാർജ് ശ്രീ. സുനിൽ നെമ്മാറയുടെ നേതൃത്വത്തിൽ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും നിയുക്ത യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ഗംഗാധ രൻ സമ്മേളനത്തിന് നന്ദി അറിയിക്കുകയും ദേശീയ ഗാനത്തോടെ സമ്മേളനം സമാപിക്കുകയും ചെയ്തു.ഈ സമ്മേളനത്തിന് ഉച്ച ഭക്ഷണം നൽകിയ കല സ്റ്റുഡിയോ ശ്രീ. മണിയേട്ടന്റെ കുടുംബത്തിന് യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ പ്രേത്യേകം നന്ദി അറിയിക്കുന്നു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ്‌ : ശ്രീ.ഗംഗാധരൻ വൈസ്‌ പ്രസിഡന്റ്‌ : ശ്രീമതി. വിജയ അമുത സെക്രട്ടറി : ശ്രീ. കലാധരൻ ജോ. സെക്രട്ടറി : ശ്രീ. മനോജ്‌ I shoot ട്രഷറർ : ശ്രീ. കൃഷ്ണൻ കുട്ടി യൂണിറ്റ് കമ്മിറ്റി : ശ്രീ. വിനീത് കുമാർ ശ്രീ. അനീഷ് മേഖല കമ്മിറ്റി : ശ്രീ. ശ്രീകുമാർ ശ്രീ. ധനേഷ് ഉത്രാടം ശ്രീ. രതീഷ് കരിപ്പോട് ശ്രീ.സതീശൻ കൊല്ലങ്കോട് ശ്രീ. കരുണാകരൻ

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More