വാടാനപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖലയുടെ ലോക പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5 വ്യാഴാഴ്ച വാടാനപ്പള്ളി യൂണിറ്റിൽ സി.എം.എസ് യു.പി സ്കൂൾ തളിക്കുളത്ത് ( പത്താംകല്ല് ) വൈകിട്ട് 3:00 മണിക്ക് മേഖലാ സെക്രട്ടറി ഷനൂപ് കെ എയുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടിക്ക് മൗന പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. വാടാനപ്പള്ളി മേഖലാ ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിൽ മേഖലയിലെ മറ്റ് യൂണിറ്റുകളിൽ കൂടി വരും വർഷങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തണമെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഉദ്ഘാടന കർമ്മം AKPA തൃശ്ശൂർ ജില്ലാ ജോയിൻ സെക്രട്ടറിയും, വാടാനപ്പള്ളി മേഖല ഇൻചാർജ് മായ സിജോ എം ജെ നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പരിസ്ഥിതി മലിനീകരണത്തിൽ പ്ലാസ്റ്റിക്കിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്കൂളിലെ പ്രധാന അധ്യാപിക പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടിക്കളോട് സംസാരിച്ചു.തുടർന്ന് മേഖലാ ഭാരവാഹികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരങ്ങൾ നൽകി. ജില്ലാ ജോയിൻ സെക്രട്ടറി ജീസന്‍ എ വി,ജില്ലാ നേച്ചർ ക്ലബ് സബ് കോഡിനേറ്റർ രമേശ് അനന്യ, ജില്ലാ ജീവകാരുണ്യ കൺവീനർ ബിജു സി ശങ്കുണ്ണി, മേഖലാ ഫോട്ടോഗ്രാഫി കോഡിനേറ്റർ രാജേഷ് നാട്ടിക, മേഖലാ ട്രഷറർ ഫ്ലെഡന്റോ എ വി, മേഖലയിലെ മുതിർന്ന അംഗം വിൻസെന്റ് പി എ തുടങ്ങി മേഖലയിലെയും യൂണിറ്റിലെയും ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.തുടർന്ന് മേഖല പി ആർ ഒ സജി കെ എസ് യോഗത്തിന് നന്ദി പറഞ്ഞു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More