blog-image
23
Jul
2025

ജില്ലാ തല ബാഡ്മിന്റൺ ടൂർണ്ണമെന്റ്

Kasaragod

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സ്പോർട്സ് കമ്മിറ്റി *ജില്ലാതല ബാഡ്മിന്റൺ ടൂർണ്ണമെന്റ്* ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 2025 ജൂലൈ 23ന് കാഞ്ഞങ്ങാട് ചാലിങ്കാൽ നമ്പ്യാരടുക്കം ഇൻഡോർ കോർട്ട് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയിൽ നിന്നും 7 ടീമുകൾ മത്സരിച്ചു. തികഞ്ഞ അച്ചടക്കത്തോടെയും വാശിയോടെയും നടന്ന മത്സരത്തിൽ രാജപുരം മേഖല മഹേഷ്‌- സൽവിൻ ടീം ഒന്നാം സ്ഥാനവും, കാഞ്ഞങ്ങാട് മേഖല സജിത്ത്-വൈശാഖ് ടീം രണ്ടാം സ്ഥാനവും, രാജപുരം മേഖല സിബി - ബെൻ സെബാസ്റ്റ്യൻ ടീം മൂന്നാം സ്ഥാനവും നേടി. ഉച്ചയ്ക്ക് നടന്ന സമ്മാന ദാന ചടങ്ങ് ജില്ലാ പ്രസഡന്റ് സുഗുണൻ ഇരിയയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഹരിഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ക്ലബ്ബ് കോർഡിനേറ്റർ രതീഷ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് ഒന്നാം സ്ഥാനം നേടിയടീമിന് സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ട്രോഫിയും, സംസ്ഥാന വനിതാ വിംഗ് കോഡിനേറ്റർ പ്രശാന്ത് തെക്കടപ്പുറം ക്യാഷ് അവാർഡും കൈമാറി, രണ്ടാം സ്ഥാനം നേടിയ ടീമിന് ജില്ലാ പ്രസിഡണ്ട് മെമെന്റോയും ജില്ലാ സെക്രട്ടറി രാജേന്ദ്രൻ ക്യാഷ് അവാർഡും നൽകി, മൂന്നാം സ്ഥാനം നേടിയ ടീമിന് ജില്ലാ ട്രഷറർ പ്രജിത് കളർ പ്ലസ്ട്രോഫിയും കൈമാറി. ജില്ലാ സ്വാശ്രയ സംഘം കോർഡിനേറ്റർ കെ സി അബ്രഹാം, ജില്ലാ ബ്ലഡ് ഡൊണേഷൻ കോർഡിനേറ്റർ അനിൽ അപ്പൂസ്, രാജപുരം മേഖലാ സെക്രട്ടറി റെനി ചെറിയാൻ , ജില്ലാ ബ്ലഡ് ഡോണേഷൻ സബ് കോർഡിനേറ്റർ സുരേഷ് ബി ജെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കാഞ്ഞങ്ങാട് മേഖല സെക്രട്ടറിയും ടൂർണമെന്റിന്റെ എല്ലാ കാര്യങ്ങളിലും സഹായം നൽകിയ സുരേഷ് ഫോട്ടോ പ്ലസ് ചടങ്ങിന് നന്ദി അറിയിച്ചു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More