എ കെ പി എ പത്തനംതിട്ട മേഖല ഐഡി കാർഡ് വിതരണ ഉദ്ഘാടനവും, ജോസഫ് ചെറിയാൻ അനുസ്മരണവും നടത്തി. 2025 മാർച്ച് 25 തീയതി 3.മണിക്ക് ചുരുളിക്കോട് വൈഎംസിഎ ഹാളിൽ മേഖലാ പ്രസിഡണ്ട് ശ്രീ പ്രസാദ് ക്ലിക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖല സെക്രട്ടറി ഷൈജു സ്മൈൽ സ്വാഗതം ആശംസിക്കുകയും. ജില്ലാ പ്രസിഡണ്ട് ശ്രീ. ഹരി ഭാവന മേഖലയിലെ മുതിർന്ന അംഗമായ ശ്രീ. കുര്യാക്കോസ് വാഴമുട്ടത്തിന് ഐഡി കാർഡ് നൽകി ഐഡി കാർഡ് വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ ഗിരീഷ് കുമാർ ജോസഫ് ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ഗ്രിഗറി അലക്സ് (ജില്ലാ ഇൻഷുറൻസ് കോഡിനേറ്റർ) , .മുരളി ബ്ലെയ്സ് (ജില്ല സാന്ത്വനം കോഡിനേറ്റർ), പ്രകാശ് നെപ്ട്യൂൺ (ജില്ല ട്രഷറർ), സദാശിവൻ (മേഖല നിരീക്ഷകൻ), പ്രകാശ് ഗമനം (നേച്ചർ ക്ലബ് കോഡിനേറ്റർ),അജി ഐഡിയ (വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ),ജോബിജോൺസൺ (കോന്നി യൂണിറ്റ്) ,സന്തോഷ് സാം (ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി) ,കലാധരൻ (കോഴഞ്ചേരി യൂണിറ്റ് പ്രസിഡണ്ട്), എന്നിവർ ആശംസകൾ അറിയിച്ചു. മേഖല ട്രഷറർ ബിജു ജി ബാലൻ കൃതജ്ഞത അറിയിച്ചു..