കുട്ടനെല്ലൂർ യൂണിറ്റ് 41-ാം മത് വാർഷിക സമ്മേളനം 19-Sep 2025 ഉച്ചയ്ക്ക് 3 മണിക്ക് കുട്ടനെല്ലൂർ സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്നു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മേഖല ട്രെഷറർ ചാർളി ജോസ് അനുശോചനം പറഞ്ഞു. ജോയിന്റ് സെക്ര: ബിജീഷ് രോഹിണി സ്വാഗത പ്രസംഗം നടത്തി.യൂണിറ്റ് പ്രസിഡന്റ് സജീവൻ പാണ്ടാരി അദ്ധ്യക്ഷ പ്രസംഗം നടത്തി. മേഖല പ്രസിസന്റ് രാകേഷ് റെഡ് ലാമ്പ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ശേഷം യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് രവി വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രെഷറർ വാർഷിക കണക്കും അവതരിപ്പിച്ചു.മേഖല സെക്രട്ടറി സ്റ്റാൻലി മേഖല റിപ്പോർട്ടിങ്ങും നടത്തി ശേഷം ജില്ലാ ട്രെഷറർ സുനിൽ ബ്ലാക്ക് സ്‌റ്റോൺ, മേഖല ട്രെഷറർ ചാർളി ജോസ്,ജില്ലാ കമ്മിറ്റി അംഗം ജോമി അഞ്ചേരി, സഹോദര യൂണിറ്റ് പ്രസിഡന്റുമാരായ ഗോപി വെട്ടുകാട്, രാഹുൽ , മെജോകൂടാതെ മുതിർന്ന മെമ്പർ മാരായ ഷാജു ഡാനിയേൽ, റസ്സൽ നടത്തറ ,ജോസ് പൊന്തേ ക്കൻ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശേഷം റിപ്പോർട്ടും കണക്കും ഐക്യകണ്ഠേന കയ്യടിച്ചു പാസ്സാക്കി.ശേഷം കമ്മിറ്റി പിരിച്ചു വിട്ടതിനു ശേഷം യൂണിറ്റ് ഇൻ ചാർജ് അജീഷ് ചിറക്കേകോട് തിരത്തെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ തീരുമാനിച്ചു,ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശേഷം ഫോട്ടോഫെസ്റ്റിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീരാജ് വളർക്കാവിനും , സമ്മേളനത്തിന് കൃത്യസമയത്തിന് എത്തിച്ചേർന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജോ ബേബിക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിച്ചു. യോഗത്തിൽ വൈസ് പ്രസി: വിമൽ ആമ്പല്ലൂർക്കാരൻ നന്ദി അർപ്പിച്ചു സംസാരിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More