blog-image
01
Oct
2024

ആൾ കേരളഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖല കൂർക്കഞ്ചേരി യൂണിറ്റ് 40 വാർഷിക ആഘോഷം

Thrissur

ആൾ കേരളഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖല കൂർക്കഞ്ചേരി യൂണിറ്റ് 40 വാർഷിക ആഘോഷം 28/9/2024 ശനിയാഴ്ച 4 മണിക്ക് ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ്‌ സുധിഎലൈറ്റ്ന്റെ അധ്യക്ഷതയിൽ മൗനപ്രാർത്ഥനയോടുകൂടി ആരംഭിച്ചു. യൂണിറ്റ് അംഗം രാജേഷ് രാഗം അനുശോചനവും, യൂണിറ്റ് വൈസ്പ്രസിഡന്റ് സ്വാഗതവും, യൂണിറ്റ് അംഗം പ്രശാന്ത് ടി.ജെ അനുമോദനവും പറഞ്ഞു യോഗം ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് സുധി എലൈറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ്‌ സഹജൻ പി പി വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാജേഷ് കെ. കെ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ബിനോയ്‌ എൻ. ഡി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രെഷർ ഷിനോജ് കെ. വി വാർഷിക വരവ് ചിലവ് കണക്ക് അവതരിച്ചു. ജില്ലാ പി ആർ ഒ സുനിൽ പി എൻ, ജില്ലാ ജീവകാരുണ്യപ്രവർത്തക ചെയർമാൻ ശിവാനന്ദൻ പി വി, മേഖല ട്രെഷർ ഷിബു സി എസ്, യൂണിറ്റ് മുതിർന്ന അംഗം സുബ്രഹ്മണ്ണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ഇൻചാർജ് റോയ് ആന്റണി 2024-2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024-2025 വർഷത്തെ ഭാരവാഹികൾ പ്രസിഡന്റ്‌ - ബിനോയ്‌ എൻ.ഡി വൈസ് പ്രസിഡന്റ്‌ - പ്രശാന്ത് ടി.ജെ സെക്രട്ടറി - ഷിനോജ് കെ.വി ജോയിൻസെക്രട്ടറി - സൂരജ് കുമാർ ട്രെഷർ - സുധിഎലൈറ്റ് മേഖല കമ്മിറ്റി മെമ്പർമാരായി സഹജൻ പി.പി, ബാബു ആന്റണി, ഷിബു ജോർജ് യൂണിറ്റ് കമ്മിറ്റി അരുൺ യഥാവ്, രാജേഷ് രാഗം, ജോസ് സി.കെ എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് കമ്മിറ്റി അംഗം ബാബു ആന്റണി നന്ദി പറഞ്ഞ് യോഗം പരിയവസാനിച്ചു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More