ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 മത് അങ്ങാടിപ്പുറം മേഖല സമ്മേളനം ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 മത് അങ്ങാടിപ്പുറം മേഖല സമ്മേളനം 23 . 10 .2024 ന് കെ എസ ടി എ ഹാൾ പെരിന്തൽമണ്ണയിൽ വച്ച് നടന്നു. മേഖല പ്രസിഡന്റ് സുനീഷ് ഷിയോറ പതാക ഉയർത്തികൊണ്ട് സമ്മേളനം ആരംഭിച്ചു. ചടങ്ങിൽ സംസ്ഥാന ജില്ലാ മേഖല ഭാരവാഹികൾ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മെമ്പർമാർക്കുവേണ്ടി കരിയർ ബിൽഡിംഗ് എന്ന പേരിൽ ഒരു മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. എ കെ പി എ പാലക്കാട് മെമ്പറും ജെ സി ഐ ട്രെയ്‌നറുമായ ഷംസു ഓർക്കിഡ് , റൈഹാന എന്നിവർ ആയിരുന്നു ക്ലാസ് നയിച്ചത്. രസകരവും ലളിതവുമായ കളികളിലൂടെ വലിയ മെസ്സേജ് തന്ന്കൊണ്ട് അത് ജീവിതത്തിൽ എങ്ങനെ നമുക്ക് ഉപയോഗപ്പെടുത്താം എന്ന രീതിയിൽ ആയിരുന്നു ക്ലാസ് നടന്നത്. മേഖല സെക്രട്ടറി അനൂപ് താത്വിക് സ്വാഗതവും പ്രസിഡന്റ്സുനീഷ് ഷിയോറ അധ്യക്ഷതയും വഹിച്ചു. ട്രെയിനർ ഷംസു ഓർക്കിഡിന് പ്രത്യേക ഉപഹാരവും നൽകി വൈകുന്നേരം 6 മണിക്ക് തുടങ്ങിയ മേഖല സമ്മേളനത്തിൽ പ്രസിഡന്റ് സുനീഷ് ഷിയോറയുടെ അധ്യക്ഷതയിൽ മേഖല വൈസ് പ്രസിഡന്റ് റഷീദ് കൊളത്തൂർ അനുശോചനം രേഖപ്പെടുത്തി.ജോയിൻ സെക്രട്ടറി രൂപേഷ് നാരായണൻ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. മുൻ സംസ്ഥാന സെക്രട്ടറിയും വനിതാ വിങ് കോർഡിനേറ്ററുമായ യൂസഫ് കാസിനോ മുഖ്യ പ്രഭാഷണം നടത്തി. സംഘട റിപ്പോർട്ടിങ് ജില്ലാ സെക്രട്ടറി ശശികുമാർ മങ്കടയും, മേഖല റിപ്പോർട്ട് സെക്രട്ടറി അനൂപും, വരവ് ചിലവ് കണക്കുകൾ ട്രഷറർ റാഫി ചുണ്ടമ്പറ്റയും അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസയർപ്പിച്ചുകൊണ്ട് മേഖല ഇൻചാർജ്ജ് അഫ്സൽ ഐറിസ്, ജില്ലാ കമ്മിറ്റി അംഗം ജസീർ ക്യാപിറ്റോൾ, ഉണ്ണി ശോഭ, പെരിന്തൽമണ്ണ ഭാരവാഹികൾ ആയിട്ടുള്ള നൗഷാദ് , വിനു മെമ്മറീസ്, ഹൈദർ റിയൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികൾക്കുള്ള സ്നേഹോപഹാരം സുനീഷ് , അനൂപ് എന്നിവർ നൽകി. രണ്ടു വർഷം ട്രഷറർ സ്ഥാനം വഹിച്ച റാഫി ചുണ്ടമ്പറ്റയ്ക്കുള്ള സ്നേഹോപഹാരം മുൻ സംസ്ഥാന കമ്മിറ്റി അംഗം യൂസഫ് കാസിനോ നൽകി. മേഖല കമ്മിറ്റിയുടെ ഹാജർ നിലക്ക് അനുസരിച്ച് മുഴുവൻ കമ്മിറ്റികളിലും പങ്കെടുത്തതിനുള്ള പ്രത്യേക ഉപഹാരത്തിന് അങ്ങാടിപ്പുറം യൂണിറ്റ് സെക്രട്ടറി ഷിബു തിരൂർക്കാട് അർഹനായി. അങ്ങാടിപ്പുറം യൂണിറ്റ് ഇൻചാർജ്ജ് ഷിഹാബ് കെ എം ഉപഹാരം നൽകി തുടർന്ന് നടന്ന ചർച്ചയിൽ മെമ്പർമാർ പങ്കെടുത്തു. 2024 - 25 വർഷത്തെ പുതിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല ഇൻചാർജ്ജാറും ജില്ലാ ജോയിൻ സെക്രട്ടറിയുമായ അഫ്സൽ ഐറിസ് ആണ് പുതിയ പാനൽ അവതരിപ്പിച്ചത്. തുടർന്ന് മേഖല പി ആർ ഓ ശിഹാബ് കെ എം നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചു. 2024 -25 വർഷത്തെ മേഖല ഭാരവാഹികൾ പ്രസിഡന്റ് : സുനീഷ് ഷിയോറ വൈസ് പ്രസിഡന്റ് : മുഹമ്മദ് റാഫി സെക്രട്ടറി : അനൂപ് താത്വിക് ജോയിൻ സെക്രട്ടറി : ഷിഹാബ് കെഎം ട്രഷറർ : രൂപേഷ് നാരായണൻ Pro : റഷീദ് കൊളത്തൂർ ജില്ലാ കമ്മിറ്റി : ഉണ്ണി ശോഭ, ജസീർ ക്യാപിറ്റോൾ, ശശികുമാർ മങ്കട
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More