blog-image
01
Oct
2024

ചെർപ്പുളശേരി മേഖലാ സമ്മേളനം

Palakkad

എ. കെ. പി എ . ചെർപ്പുളശേരി മേഖലാ സമ്മേളനം 01-10-2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടമ്പഴിപുറം കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ മേഖലാ പ്രസിഡൻ്റ് സിബി ചെർപ്പുളശേരി പതാക ഉയർത്തിയതോടെ ആരംഭിച്ചു. മേഖലാ സമ്മേളന പൊതുയോഗം മേഖലാ പ്രസിഡന്റ് സിബിയുടെ അദ്ധ്യക്ഷതയിൽ മൗന പ്ര പ്രാർത്ഥനയോടെ ആരംഭിച്ചു. ബഹുമാനപെട്ട കടമ്പഴിപുറം ഗ്രാമഞ്ചായത്ത് പ്രസിഡൻ്റ് . ശ്രീ ശാസ്തകുമാർ പൊതു സമ്മേളനം ഔപചാരികമായി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സുഭാഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഈ വർഷത്തെ ഓപ്പൺ ഫ്രൈം അവർഡിന് തെരെഞ്ഞെടുത്ത ശ്രീമതി കോമളവല്ലിക്ക് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ സ്നേഹോപഹാരം നൽകി ആദരിച്ചു. ബഹുമാനപ്പെട്ട മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീഒ അരവിന്ദൻ ഓപ്പൺ ഫ്രൈം അവാർഡിനർഹയായ വനിതയെ സദസ്സിന് പരിചയപെടുത്തി. ഉദ്ഘാടനം നിർവ്വഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ശാസ്തകുമാറിനെ ജില്ലാ കമ്മിറ്റി അംഗം സലിം കടമ്പഴി പുറം ഉപഹാരം നൽകി ആദരിച്ചു.സംസ്ഥാന വീഡിയോ ഗ്രാഫിമൽസരത്തിൽ പ്രോൽസാഹന സമ്മാനം ലഭിച്ച രവിക്കുളക്കാടിന് മേഖലയുടെ ഉപഹാരം ജില്ലാ ട്രഷറർ ശ്രീ ഉണ്ണി ഡിസയറും, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്ത ശ്രീ. ഒ അരവിന്ദന് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യയും ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച ശ്രീ രതീഷ് കുളക്കാടിന് മേഖലാ പ്രസിഡൻ്റ് സിബി സെക്രട്ടറി സുഭാഷ് എന്നിവർ ചേർന്നും മൊമെൻ്റോ നൽകി ആദരിച്ചു. കടമ്പഴി പുറം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രിമതി ശ്രീലത, ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ, ജില്ലാ ട്രഷർ ഉണ്ണി ഡിസയർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീം കടമ്പഴിപുറം, രവികുളക്കാട്, ശ്രീമതി കോമളവല്ലി, ശ്രീ. ഒ അരവിന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലാ ട്രഷർ ശ്രീ അശോകൻ ശ്രീകൃഷ്ണപുരം സമ്മേളന യോഗത്തിന് നന്ദി പറഞ്ഞു. മേഖലാ സമ്മേളനത്തിൻ്റെ ഭാഗമായി ഉച്ചക്ക് 1 മണിക്ക് മേഖലയിലെ 44 അംഗങ്ങളും ഒത്ത് ചേർന്ന് കടമ്പഴിപുറം ടൗണിലൂടെ നടത്തിയ പ്രകടനം മേഖലയുടെ 40-ാം സമ്മേളനത്തിൻ്റെ കരുത്തു തെളിയിക്കുന്ന ശക്തി പ്രകടനമായി. ഉച്ചഭക്ഷണത്തിന് ശേഷം മേഖലാ പ്രതിനിധിസമ്മേളനം ഉച്ചക്ക് 2 മണിക്ക് കടമ്പഴി പുറം കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ മേഖലാ പ്രസിഡൻ്റ് സിബി ചെർപ്പുളശേരിയുടെ അദ്ധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടെ ജില്ലാ പ്രസിഡൻ്റ് ശ്രീ ജയറാം വാഴക്കുന്നം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രതിനിധിസമ്മേളത്തിൽ മേഖലാ ജോ.സെക്രട്ടറി ശ്രീ അരുൺ കോട്ടപുറം സ്വാഗതംവും മേഖലാ വൈസ് പ്രസിഡൻ്റ് ശ്രീ. രതീഷ് ഫോക്കസ് അനുശോചനവും പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി സുഭാഷ് 40-ാം മേഖലാ സമ്മേളന വാർഷികറിപ്പോർട്ടും മേഖലാ ട്രഷറർ അശോകൻ 2023 -24 വർഷത്തെ വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ച് ചർച്ച ചെയ്ത് പാസാക്കി. അടക്കാപുത്തൂർ യൂണിറ്റിന് വേണ്ടി അമർനാഥും ,ശ്രീകൃഷ്ണപുരം യൂണിറ്റിനു വേണ്ടി സുമേഷ് ശ്രീചിത്രയും സംസാരിച്ചു. തുടർന്ന് മേഖലയുടെ ഇൻചാർജ് സുഭാഷ് കീഴായൂരിന് മേഖലയുടെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് മേഖലയുടെ 2024-2025 വർഷത്തെ കരുത്തുറ്റ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പിന് മേഖലാ ഇൻചാർജ് ശ്രീ സുഭാഷ് കീഴായൂർ നേതൃത്വം നൽകി. പ്രിസിഡിയം കമ്മിറ്റിയിലേക്ക് ശ്രീ ഒ അരവിന്ദൻ, രതീഷ് ഫോക്കസ്, മിനുട്ട്സ് കമ്മിറ്റിയിലേക്ക് ശ്രീ അരുൺ കോട്ടപ്പുറം, പി സലീം,പ്രമേ യകമ്മിറ്റിയിലേക്ക് ശ്രീ ചന്ദ്രൻ കോതകുർശി എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ , ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, ജില്ലാ ചിത്രജാലകം കോഡിനേറ്റർ രവികുളക്കാട്, മേഖലാ ഇൻചാർജ് സുഭാഷ് കീഴായൂർ, എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. സംസ്ഥാന സാന്ത്വനം കോഡിനേറ്റർ ശ്രീഗിരീഷ് പട്ടാമ്പി പുതിയ നേതൃത്വത്തിന് ആംശസ അറിയിച്ചു. യോഗത്തിന് നിയുക്ത പിആർഒ . ഒ .അരവിന്ദൻ നന്ദിപറഞ്ഞു. ദേശീയ ഗാനത്തോടെ 40-ാം മേഖലാ സമ്മേളനം അവസാനിച്ചു. 2024-25 മേഖലാ ഭാരവഹികൾ. 1. പ്രസിഡൻ്റ് - ഹരി ഗോവിന്ദൻ 2. വൈസ് പ്രസിഡൻ്റ് - പ്രസാദ് 3. സെക്രട്ടറി - രതീഷ് ഫോക്കസ് 4. ജോ.സെക്രട്ടറി -അരുൺ കോട്ടപുറം 5. ട്രഷറർ അശോകൻ ശ്രീകൃഷ്ണപുരം 6. പി. ആർ ഒ.- ഒ.അരവിന്ദൻ 7. ജില്ലാ കമ്മിറ്റി :രവികുളക്കാട്, പി.സലിം, അശോകൻ ശ്രീകൃഷ്ണപുരം .

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More