AKPA ഈസ്റ്റ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം 18/09/2025 ന് ചേമ്പർ ഹാളിൽ വച്ച് നടന്നു. യൂനിറ്റ് പ്രസിഡൻ്റ് സുമേഷ് മോൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സുധീഷ് കണ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൻ്റെ ഔപചാരിക ഉദ്ഘാടനം മേഖല പ്രസിഡൻ്റ് ശ്രി കൃഷ്‌ണദാസ് മാധവി അവർകൾ നിർവ്വഹിച്ചു. മേഖല സെക്രട്ടറി ശ്രീ പ്രമോദ് ലയ അവർകൾ സംഘടന്ന റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി സുധിഷ് കണ്ണൻ യൂനിറ്റ് പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ രാജിവൻ ദൃശ്യ വരവ് ചെലവും അവതരിപ്പിച്ചു. വരവ് ചെലവുകൾ മേഘല ട്രൻറർ സുഭാഷ് എം.വി ഓഡിറ്റ് ചെയ്‌തിട്ടുണ്ട്. വരവ് ചിലവ് കണക്കും, പ്രവർത്തന റിപ്പോർട്ടും യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. 2024-25 വർത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു - ശ്രീ സുമേഷ് മോൻ പ്രസിഡന്റായും, സുധിഷ് കണ്ണൻ സെക്രട്ടറിയായും, രാജീവൻ ദൃശ്യയെ ട്രഷറായി യോഗം തിരഞ്ഞെടത്തു. മേഖല കമ്മിറ്റി അംഗങ്ങളയി ഷാജി എം, പത്മനാഭൻ വർണ്ണം, മനേഷ് മോഹൻ. കൂടാതെ അമര്ജിത് (വൈസ് പ്രസിഡൻ്റ് ), സിനി എം ജി (ജോയിന്റ് സെക്രെട്ടറി , റെനീഷ് ഒ.കെ എന്നിവരെ എസ്‌സിക്യൂട്ടീവ് മെമ്പർമാരെയും യോഗം തിരഞ്ഞെടുത്തു. ചടങ്ങിൽ മേഖല കമ്മിറ്റി അംഗം, ദിജു വീനസ് , മേഖല ട്രഷറർ സുഭാഷ് എം.വി എന്നിവർ പങ്കെടുത്തു. പ്രമേയം യൂനിറ്റ് ജോ. സെക്രട്ടറി സിനി എം ജി അവതരിപ്പിച്ചു. 1. വിവിധ സർക്കാർ മേഖലയിൽ പ്രഫഷണൽ ഫോട്ടോ / വീഡിയോ ഗ്രാഫര്മാരെ ഉൾപ്പെടുത്തുവാൻ യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. 2. കുട്ടികളിൽ കണ്ടുവരുന്ന മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും, ഡേറ്റിങ്ങ് ആപ്പ്, പബ്‌ജി മുതലായ അപ്പുകളിൽ സർക്കാർ നിയന്ത്രണം ഏർപ്പെട്ടുത്താൻ യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് ട്രഷറർ രാജീവൻ ദൃശ്യ യോഗത്തിൽ നന്ദി പ്രകടനം നടത്തി. തുടർന്ന് ദേശീയ ഗാനത്തോടെ യോഗ നടപികൾ ഔപചാരികമായി അസാനിപ്പിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More