blog-image
23
Sep
2025

ഉളിക്കൽ യൂണിറ്റ് സമ്മേളനം

Kannur

ഉളിക്കൽ യൂണിറ്റ് സമ്മേളനം 2025 സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉളിക്കൽ ലിസ്‌കോ ഗ്രന്ഥാ ശാലയിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് റോയി മുണ്ടാനൂരിന്റെ അദ്യക്ഷ തയിൽ akpa മേഖല പ്രസിഡന്റ് ജോയി പടിയൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നിധിൻ മണിപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല സെക്രട്ടറി സംഘടന റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി യൂണിറ്റിന്റെ വാർഷിക റിപ്പോർട്ടും, ട്രഷറർ പ്രിയേഷ് കല്ലുവായൽ വരവ് ചിലവ് കണക്കും അവതരപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് അനുസചന സന്ദേശം വായിച്ച ചടങ്ങിൽ മേഖല ട്രഷറർ ജിതേഷ് നിയ, വനിതാ വിംഗ് ജില്ലാ കമ്മറ്റി അംഗം സുബിത എന്നിവർ ചടങ്ങിന് ആശംസാ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചക്ക് ശേഷം. 13 അംഗ യൂണിറ്റ് കമ്മറ്റിയേ തിരഞ്ഞെടുത്തു അതിൽ നിന്ന് പ്രസിഡന്റ് ആയി നിധിൻ മണിപ്പാറ, വൈ സ് പ്രസിഡന്റ് ആയി സിനു ഷിന്റോ, സെക്രട്ടറി ആയി ഷിന്റോ അന്നൂസ്, ജോ സെക്രട്ടറി ആയി സോജി ജോയി ട്രഷറർ യി പ്രിയേഷ് കല്ലുവയൽ എന്നിവരെയും ജോയി പടിയൂർ, റോയി മുണ്ടാനൂർ, ബിനോയ് കെ ടി എന്നിവരെ മേഖല കമ്മറ്റിയേൽക്കും തെരഞ്ഞെടുത്തു. ട്രഷറർ പ്രിയേഷ് നന്ദി പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More