ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ പട്ടാമ്പി ടൌൺ യൂണിറ്റ് സമ്മേളനം 2024 SEP 3 ഉച്ചയ്ക്ക് 2:30 നു യൂണിറ്റ് പ്രസിഡന്റ് വിഷ്ണു രാജ് വികട് പതാക ഉയർത്തിയതോടെ ആരംഭിച്ചു, മേഖല കമ്മറ്റി അംഗം രതീഷ് ഓടേസ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് യൂണിറ്റ് ജോയിൻ സെക്രട്ടറി ഫെബിൻ റഹ്മാൻ അനുശോചനം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് വിപീഷ് വിസ്മയ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു..... മേഖല സെക്രട്ടറി സമദ് കൊപ്പം സംഘടന റിപ്പോർട്ടും , യൂണിറ്റ് സെക്രട്ടറിയുടെ അഭാവത്തിൽ മേഖല കമ്മിറ്റി അംഗം രതീഷ് ഓടേസ റിപ്പോർട്ടും, വരവ് ചിലവ് കണക്കു വൈസ് പ്രസിഡണ്ട് റഫീഖ് പറക്കാടും അവതരിപ്പിച്ചു..... ചർച്ചയ്ക്കും മറുപടിക്കും ശേഷം യൂണിറ്റ് നിരീക്ഷകന്റെ നേതൃത്ത്വത്തിൽ പുതിയഭാര വാഹികളെ തിരഞ്ഞെടുത്തു.... യൂണിറ്റ് പ്രസിഡന്റ് : സിജു പട്ടാമ്പി സെക്രട്ടറി : വിഷ്ണു രാജ് വികട് ട്രഷറർ : രാമചന്ദ്രൻ ശ്രീകല വൈസ് പ്രസിഡണ്ട് : ഫെബിൻ റഹ്മാൻ ജോയിൻ സെക്രട്ടറി : റാഷിദ് മൊയ്‌ദീൻ പി ആർ ഒ : റഫീഖ് പറക്കാട് മേഖല കമ്മറ്റി അംഗങ്ങൾ : സോമൻ പട്ടാമ്പി, ഹനീഫ ഫോട്ടോവേൾഡ്, രതീഷ് ഓടേസ, സുബി പട്ടാമ്പി തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ,മുൻ സാന്ത്വനം ചെയർമാനുമായ ഗിരീഷ് പട്ടാമ്പി, ജില്ലാ ജോയിൻ സെക്രട്ടറി സുഭാഷ് കിഴായൂർ, മേഖല ട്രഷറർ ബാബു പ്രണവം, ആശംസ അറിയിച്ചു. നന്ദി യൂണിറ്റ് അംഗം റാഷിദ് മൊയ്‌ദീനും രേഖപെടുത്തി