ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല യുടെ പരിസ്ഥിതി ദിന വാരാഘോഷം കേച്ചേരി യൂണിറ്റുമായി സഹകരിച്ച് ജൂൺ 12 വ്യാഴായ്ച രാവിലെ 11 മണിക്ക് ആളൂര് സെൻറ് ജോസഫ് എൽ പി സ്കൂളിൽ വച്ച് വൃക്ഷത്തൈ നട്ടു കൊണ്ട് ആചരിച്ചു. സ്കൂൾ വിദ്യാർത്ഥിനികൾ പ്രാർത്ഥന ആലപിച്ചുകൊണ്ട് ആരംഭിച്ച് മേഖലാ പ്രസിഡണ്ട് റാഫി പി വൈ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി നൗഷാദ് എൻ എം സ്വാഗതം പറഞ്ഞു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ജയൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി ലെൻസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജോ. സെക്രട്ടറി സിജോ എം.ജെ, ജില്ലാ കമ്മിറ്റി അംഗം പ്രബല യു.ബി, കേച്ചേരി യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു സ്കൂൾ ഹെഡ്മിസ്ട്രസ് റീന ടി.എൽ. നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More