blog-image
02
Oct
2024

ആലത്തൂർ മേഖലാ സമ്മേളനം

Palakkad

നാല്പതാമത് ആലത്തൂർ മേഖലാ സമ്മേളനം ആലത്തൂർ വ്യാപാര ഭവനിൽ വെച്ച് 2. 10. 2024ന് കാലത്ത് 10 മണിക്ക് മേഖലാ പ്രസിഡൻറ് ശ്രീ സുനിൽ കുഴൽമന്ദം പതാക ഉയർത്തിക്കൊണ്ട് മേഖല സമ്മേളനത്തിന് തുടക്കം കുറിച്ചു തുടർന്ന് പ്രതിനിധി സമ്മേളനം നടന്നു പ്രതിനിധി സമ്മേളനം മേഖലാ പ്രസിഡണ്ട് ശ്രീ സുനിൽകുഴമന്ദത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ശ്രീ.ജയറാം വാഴക്കുന്നം ഉൽഘാടനം ചെയ്തു അനുശോചനം മേഖല പി ആർ ഓ സച്ചിദാനന്ദൻ, സ്വാഗതം മേഖലാ ജോയിന്റ് സെക്രട്ടറി പ്രസാദ് കുഴൽമന്ദം, സംഘടന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ, മേഖല പ്രവർത്തന റിപ്പോർട്ട് മേഖല സെക്രട്ടറി അമീർ കുഴൽമന്ദം വരവ് ചെലവ് കണക്ക് മേഖല ട്രഷറർ പ്രേമൻ സത്യ ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ ജില്ലാ കമ്മിറ്റി അംഗങ്ങളായ രതീഷ് എ ആർ, ഷാജി ദർശന, ഷാജു എരുമയൂർ രതീഷ് ചെല്ലാം എന്നിവർ സംസാരിച്ചു തുടർന്ന് ചർച്ചയും ഉണ്ടായി ചർച്ചയിൽ നല്ല അഭിപ്രായങ്ങൾ ഉണ്ടായി ചർച്ചയ്ക്കും മറുപടിക്കും ശേഷം പ്രസീഡിയം ചാർജ് എടുത്തു തുടർന്ന് തെരഞ്ഞെടുപ്പ് മേഖല ഇൻചാർജറായ സുധീർ താണാവ് നയിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു 2024 - 25 മേഖല ഭാരവാഹികൾ പ്രസിഡൻറ് :സച്ചിദാനന്ദൻ വൈസ് പ്രസിഡൻറ് :രജീഷ് സെക്രട്ടറി :ഷാജി ദർശന ജോയിൻ സെക്രട്ടറി: കാശിനാഥൻ ട്രഷറർ :സുനിൽകുഴൽമന്ദം പി.ആർ.ഒ.മധു കൃഷ്ണ ജില്ലാ കമ്മിറ്റി അംഗങ്ങൾ സോമൻ ആലത്തൂർ, സുനിൽ കുഴൽമന്ദം, അമീർ കുഴൽമന്ദം എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു ജില്ലാ കമ്മിറ്റി അംഗം രതീഷ് ചെല്ലാം നന്ദി പറഞ്ഞു പൊതുസമ്മേളനം കൃത്യം മൂന്നുമണിക്ക് പൊതുസമ്മേളനം തുടങ്ങി മേഖലാ പ്രസിഡന്റ് ശ്രീ സുനിൽകുഴൽമന്ദത്തിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംഎൽഎ കെ. ഡി. പ്രസന്നൻ ഉദ്ഘാടനം നിർവഹിച്ചു മേഖല സെക്രട്ടറി അമീർ കുഴൽമന്ദം സ്വാഗതവും മുഖ്യപ്രഭാഷണം ജില്ലാ പ്രസിഡൻറ് ശ്രീ ജയറാം വാഴക്കുന്നം നടത്തിആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ, ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, മേഖല ഇൻ ചാർജ് ആയ സുധീർ താണാവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രതീഷ് എ ആർ, ഷാജു എരുമയൂർ, ഷാജി ദർശന, രതീഷ് ചെല്ലം, എന്നിവർ സംസാരിച്ചു മേഖല ട്രഷറർ പ്രേമൻ സത്യ നന്ദി പറഞ്ഞു ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു പ്രകടനം പൊതുസമ്മേളനം ഉദ്ഘാടനത്തിന് എത്തിയ ആലത്തൂർ എംഎൽഎ കെ. ഡി. പ്രസേനൻ അവർകൾക്ക് തിരക്കുകൾ ഉള്ളതുകൊണ്ട് നമ്മുടെ പൊതുസമ്മേളനം നേരത്തെ തുടങ്ങേണ്ടി വന്നതിനാൽ പ്രകടനം സമ്മേളനത്തിന് ശേഷം വെക്കാനുള്ള തീരുമാനം എടുക്കുകയും ആലത്തൂർ വ്യാപാരി ഭവനിൽ നിന്നും ആലത്തൂർ ദേശീയ മൈതാനം വരെ അവിടെനിന്നും തിരിച്ചു വ്യാപാരി ഭവനിൽ എത്തിച്ചേർന്നു പ്രകടനം അവസാനിച്ചു പ്രകടനത്തിൽ 48 പേർ പങ്കെടുത്തു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More