ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കുന്നംകുളം മേഖല വടക്കേക്കാട് യൂണിറ്റ് 41ആം വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് സജീഷ് KN പതാക ഉയർത്തിയതോടുകുടി സമ്മേളനത്തിന് തുടക്കം കുറിച്ചു, തുടർന്ന് വൈലത്തൂർ ഇട്ടിയച്ഛൻ മെമോറിയൽ ഹാളിൽ യൂണിറ്റ് സമ്മേളനം ആരംഭിച്ചു, യൂണിറ്റ് അംഗം രമേഷ് NSnte പ്രാർത്ഥനലാപനത്തോടെ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുജാത സജീവിന്റെ സ്വാഗത പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. യൂണീറ്റ് അംഗം ജോമോൻ സി ജി അനുശോചനം രേഖപ്പെടുത്തി..മേഖല പ്രസിഡന്റ് റാഫി py തിരി കൊളുത്തി ഉൽഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടേറിയും,ജില്ലാ വനിതാ വിങ്ങിന്റെ എക്സിക്യൂട്ടീവ് അംഗമായ സുജാത സജീവനെ മേഖല പ്രസിഡൻ്റ് ട്രോഫി കൊടുത്ത് ആദരിച്ചു. മേഖല സെക്രട്ടറി നൗഷാദ് nm സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ബിജുമോൻ കെ കെ യൂണിറ്റിന്റെ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ടും യൂണിറ്റിന്റ വാർഷിക കണക്ക് യൂണിറ്റ് ട്രെഷറർ അബുബക്കർ VM അവതരിപ്പിച്ചു. യോഗത്തിന് മേഖല സാന്ത്വനം കോർഡിന്റെറും,ജില്ലാ ഇൻഷുറൻസ് കോർഡിനേറ്ററുമായ രമേഷ് കാളിയത്ത് ട്രെഷറർ ജോജിൻ രാജ് മേഖല വൈസ് പ്രസിഡന്റ് (മേഖല PRO) ഇബ്രാഹിം പഴവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശേഷം നടന്ന പൊതു ചർച്ചയിൽ യൂണിറ്റ് അംഗങ്ങളായ സുനിൽ വി, സലീം കലൂർ, സജിത്ത് പി ആർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.. തുടർന്ന് യൂണിറ്റ് ഇൻചാർജർ റിഷി വി ആർ ന്റെ നേതൃത്വത്തിൽ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള (2025-26) കമ്മിറ്റി പ്രസിഡന്റ് ഷിഹാബ് T ,സെക്രട്ടറി സജിത്ത് PR ,ട്രഷറർ താഹിർ oranje,ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്,വൈസ് പ്രസിഡന്റ് രമേഷ് NS എന്നിവരെയും മേഖല കമ്മറ്റിയിലേക്ക് സലീം കല്ലൂർ, സുനിൽ വി, ജോമോൻ CG എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി നൗഫൽ കി, കുഞ്ഞിമോൻ VK, റഫീക്ക് KM, മുകേഷ് തനിമ അഷറഫ് vm എന്നിവരെയും¹ തിരഞ്ഞെടുത്തു. യൂണിറ്റിലെ 37 അംഗങ്ങളിൽ നിന്നും 24 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.യൂണീറ്റ് എക്സിക്യൂട്ടീവ് അംഗം വൈസ്പ്രസിഡണ്ട് സുജിന്ദ്രൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More