വിക്ടോറിയ യൂണിറ്റ്*വാർഷിക സമ്മേളനം സുഹൃത്തുക്കളെ, 27.09.2024ന് ഉച്ചക്ക്1:30 pm ന് AKPA ഭവനിൽ വച്ച് യൂണിറ്റ് പ്രസിഡണ്ട് സതീഷ് കാരുണ്യം പതാക ഉയർത്തിയതോടുകൂടി 40 ആം വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡണ്ട് സതീഷ് കാരുണ്യത്തിന്റ് അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അനുശോചനം യൂണിറ്റ് പി ആർ ഒ അക്ഷയ്യും, സ്വാഗതം വൈസ് പ്രസിഡന്റ് സജീഷും പറഞ്ഞു. ഉദ്ഘാടനം മേഖല പ്രസിഡന്റ് ദിപക് നിർവഹിച്ചു. സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി വിനീഷ് മയുഖയും യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഉമേഷും ,വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ വിനോദും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും, കണക്കും അംഗങ്ങൾ കൈ അടിച്ച് പാസാക്കി. തുടർന്ന് സബ് കമ്മിറ്റി തിരഞ്ഞെടുത്തു. 2024- 2025 ലെ പുതിയ ഭാരവാഹികളെ യൂണിറ്റ് ഇൻചാർജ് ശിവദാസ് പൊരിയാനിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. വാർഷിക സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, ജില്ലാ പരിസ്ഥിതി കോഡിനേറ്റർ രതീഷ് രാധേയം,മേഖലാ ട്രഷറർ സുകുമാരൻ, മേഖല ജോയിൻ സെക്രട്ടറി ലിജു സി. ടി.മേഖല കമ്മിറ്റി അംഗം ഹരി ഗുരുവായൂർ എന്നിവർ സംസാരിച്ചു. മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുത്തു. യോഗത്തിന് മേഖല കമ്മിറ്റി അംഗം വത്സൻ മങ്കര നന്ദി പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു.. പുതിയ ഭാരവാഹികൾ : പ്രസിഡണ്ട്: സതീഷ് കാരുണ്യം വൈസ് പ്രസിഡണ്ട്:വത്സൻ മങ്കര സെക്രട്ടറി : ഉമേഷ് ജോയിൻ സെക്രട്ടറി :അക്ഷയ് ട്രഷറർ : വിനോദ് പി ആർ ഓ: സജിഷ് മേഖല കമ്മിറ്റി അംഗങ്ങൾ ഹർഷദ്, സുകുമാരൻ, ലിജു സി. ടി, സുനിൽ R, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഹരി ഗുരുവായൂർ, സുനിത മനോജ് എന്ന് പ്രസിഡണ്ട്,സെക്രട്ടറി,ട്രഷറർ