ചേലക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേലക്കരമേഖല കുടുംബ സംഗമം 09-08-2025 ന് വൈകിട്ട് 4 മണിക്ക് പഴയന്നൂർ സീനായി പാരിഷ് ഹാളിൽ വച്ച് മേഖല പ്രസിഡൻറ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ഒത്തുകൂടിയ കുടുംബ സംഗമത്തിന് പ്രാർത്ഥന ഗാനത്തോടുകൂടി തുടക്കം കുറിച്ചു. മേഖലാ സെക്രട്ടറി സുനിൽ കെ സി സ്വാഗതം ആശംസിച്ചു. തൃശ്ശൂർ ജില്ല പി ആർ ഒ, ശ്രീ അജയൻ കെ സി മുഖ്യപ്രഭാഷണത്തിൽ കുടുംബങ്ങളോട് AKPA സംഘടനയുടെ പദ്ധതിയെ കുറിച്ച് സംസാരിച്ചു. തുടർന്ന് മേഖല കുടുംബ സംഗമത്തിൽ കുടുംബങ്ങളായി പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പ് ലഭിച്ച മേഖലാ പ്രസിഡന്റ് ദിലീപ് കുമാറും കുടുംബവും ചേർന്ന് ഉദ്ഘാടന കർമ്മം തിരി തെളിയിച്ചുകൊണ്ട് നിർവഹിച്ചു. മേഖലയിലെ മെമ്പർമാരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ പിആർഒ അജയൻ കെ സി കൈമാറി. നാല്പതാം സംസ്ഥാന സമ്മേളനത്തിന് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച മേഖല പ്രസിഡണ്ട് ദിലീപ് കുമാറിന് മേഖലയിലെ മുതിർന്ന മെമ്പറായ രവീന്ദ്രൻ സ്നേഹാദരം കൈമാറി. മേഖല ട്രഷറർ രാംദാസ് കെ ജി, മേഖല പിആർഒ വൈശാഖ് , പഴയന്നൂർ യൂണിറ്റ് പ്രസിഡൻറ് ബൽറാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .മേഖലയ്ക്ക് വേണ്ടി കായിക മത്സരങ്ങൾക്ക് പോകുന്ന മെമ്പർമാർക്ക് വേണ്ടി പുതിയ ജേഴ്സി ടീം മാനേജർ ബിനോയ് ജോസഫ് മേഖല സ്പോർട്സ് കോർഡിനേറ്റർ വിമൽ കുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. തുടർന്ന് മെമ്പർമാരുടെയും കുടുംബങ്ങളുടെയും കൊച്ചു മക്കളുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു. കുടുംബ സംഗമത്തിന് വന്ന മെമ്പർമാർക്കും കുടുംബങ്ങൾക്കും സ്നേഹവിരുന്ന് നൽകുകയും ചെയ്തു. കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ പരിപാടിക്ക് പ്രോഗ്രാം ചെയർമാൻ ബിനോയ് ജോസഫ് നന്ദി പറഞ്ഞു കുടുംബസംഗമം സമാപിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More