പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മേഖലാ അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന രാജൻ വെപ്പിനെത്തിന്റെ സാന്ത്വനം പദ്ധതി സഹായ വിതരണം നെല്ലിമല IPC ഹാളിൽ മല്ലപ്പള്ളി മേഖല പ്രസിഡന്റ് ശ്രീ തോംസൺ കൊച്ചുമോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. ബി. ശശിധരൻ പിള്ള ചെക്ക് വിതരണം നടത്തി.... അന്തരിച്ച രാജൻ വെപ്പിനെത്തിന്റെ സഹധർമ്മിണി ശ്രീമതി അനു രാജനും മകൻ ജോഷ്വാ രാജനും ചേർന്ന് 10 ലക്ഷത്തി പതിനാറായിരം രൂപയുടെ ചെക്ക് ഏറ്റു വാങ്ങി... വെൽഫയർ ഫണ്ട് വിതരണം ജില്ലാ പ്രസിഡന്റ് ശ്രീ ഹരി ഭാവന നിർവഹിച്ചു. അനുസ്മരണ സന്ദേശം ജില്ലാ സെക്രട്ടറി ശ്രീ ഗിരീഷ് കുമാറും, സാന്ത്വനം പദ്ധതി വിശദീകരണം ജില്ലാ സാന്ത്വനം കോർഡിനേറ്റർ ശ്രീ മുരളി ബ്ലൈസും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സാലി ജേക്കബ്, IPC സഭാ പാസ്റ്റർ ശ്രീ ബ്ലസൻ കോഴിക്കലാ, മാർത്തോമാ സഭാ വികാരി Rev. പ്രേം ജോൺ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ഗ്രീഗറീ അലക്സ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ സദാശിവൻ, മേഖലാ, ജില്ലാ ട്രഷറര്‍ ശ്രീ പ്രകാശ് നെപ്റ്റുൻ,മേഖല പ്രതിനിധികൾക്കായി ശ്രീ ജോബി അലക്സാണ്ടർ, അനു രാജൻ എന്നിവർ ആശംസകൾ നേരുകയും സായാഹ്നഭക്ഷണത്തിന് ശേഷം മേഖല ട്രഷറർ ശ്രീ അജേഷ് കോട്ടമുറി നന്ദിയും പറഞ്ഞു..
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More