blog-image
15
Oct
2024

ചിറ്റൂർമേഖല 40-മത് പൊതുസമ്മേളനം

Palakkad

AKPA ചിറ്റൂർമേഖല 40-മത് പൊതുസമ്മേളനം AKPA ചിറ്റൂർ മേഖല 40-മത് മേഖല സമ്മേളനം ജി മണി നഗർ ( കൊഴിഞ്ഞാമ്പാറ കോപ്പറേറ്റീവ് ബാങ്ക് ഹാൾ )ൽ 15/10/2024 ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് മേഖലാ പ്രസിഡണ്ട് ശ്രീ.രാജേഷ് ചിന്നൻ പതാക ഉയർത്തിയത്തോടുകൂടി സമ്മേളനത്തിന് തുടക്കമായി. 9.30മണിക്ക് മഴവിൽ കോഡിനേറ്റർ സുനിൽ നെമ്മാറയുടെ അധ്യക്ഷതയിൽ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രീത ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു 10മണിക്ക് തൂവെള്ളക്കൊടി കയ്യിലെന്തി വൈറ്റ് ഷർട്ടും ടാഗും ധരിച്ച് സംഘടനയുടെ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊഴിഞ്ഞാമ്പാറ നഗരവീഥികളിലൂടെ ശുഭ്ര പതാക വാനിൽ ഉയർത്തി അതിഗംഭീര ശക്തി പ്രകടനം നടന്നു 11മണിക്ക് AKPA സ്ഥാപക നേതാക്കൾക്കും, ചിറ്റൂർ മേഖലയിലെ മരണമടഞ്ഞ മണിയേട്ടനും, വിജയരാഘവനും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പൊതുസമ്മേളനം മേഖലാ പ്രസിഡണ്ട് രാജേഷ് ചിന്നന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ശ്രീ.ജയറാം വാഴക്കുന്നം 40മത് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാന്ത്വനം ധനസഹായം 9,00,100/ രൂപയുടെ യുടെ ചെക്കും, ജില്ലാ സംസ്ഥാന വെൽഫയുടെ എഴുപതിനായിരം രൂപയുടെ ചെക്കും കൊല്ലംകോട് യൂണിറ്റിലെ മരണമടഞ്ഞ വിജയരാഘവന്റെ കുടുംബത്തിന് നൽകി വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് സഹായിച്ച ചിറ്റൂർ യൂണിറ്റിലെ ജഗദീഷിനെയും, മേഖലയ്ക്ക് വേണ്ടി ഫോട്ടോഗ്രാഫി ക്ലാസ്സ് നയിച്ച മഹേഷ് കലാലയത്തിനെയും, ഒരു വർഷക്കാലം മേഖലയുടെ ഇൻചാർജറായിരുന്ന ബാബു അലിയാസിനെയും, മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മഴവിൽ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളായ ബിനു കുനിശ്ശേരി, രമേഷ് കൊടുവായൂർ, രമേശ് ലക്ഷ്മി എന്നിവർക്ക് ട്രോഫി നൽകി അനുമോദിച്ചു. ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ, ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, വെൽഫെയർ ചെയർമാൻ ഷിയാ കൊടുവായൂർ, കോവയ് അസോസിയേഷൻ ഭാരവാഹി ഉദയകുമാർ, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രീത, വ്യാപാരി വ്യവസായി കൊഴിഞ്ഞാമ്പാറ യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, കൊഴിഞ്ഞാമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ, കൊഴിഞ്ഞാമ്പാറ ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു, തുടർന്ന് ജില്ലാ ഭാരവാഹികളെയും വിശിഷ്ട വ്യക്തികളെയും ആദരിച്ചു. സമ്മേളനത്തിന് മേഖലാ സെക്രട്ടറി മുജീബ് നോവൽറ്റി സ്വാഗതവും, മേഖലാ ട്രഷറർ ബിനു കുനിശ്ശേരി നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തോടുകൂടി പൊതുസമ്മേളനത്തിന് സമാപനമായി. AKPAചിറ്റൂർ മേഖലാ പ്രതിനിധി സമ്മേളനം* 15/10/2024 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2:30 ന് വിജയരാഘവൻ നഗറിൽ മേഖല പ്രസിഡന്റ് ശ്രീ രാജേഷ് ചിന്നന്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ശ്രീ. പ്രകാശ് സൂര്യ ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ ട്രഷറർ ശ്രീ. ഉണ്ണി ഡിസയറും, വാർഷിക പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ.മുജീബ് നോവൽറ്റിയും, വരവ് ചെലവ് കണക്ക് മേഖലാ ട്രഷറർ ശ്രീ. ബിനു കുനിശ്ശേരിയും അവതരിപ്പിച്ചു. ചർച്ചകൾക്കു മറുപടികൾക്കും ശേഷം റിപ്പോർട്ടും കണക്കും യൂണിറ്റ് പ്രതിനിധികൾ അംഗീകരിച്ചു. തുടർന്ന് പ്രസിഡിയം, ആറുമുഖൻ. ജയപ്രകാശ്, മിനിറ്റ്സ് കമ്മിറ്റി സതീശൻ കൊല്ലംകോട് ധനേഷ് ഉത്രാടം, പ്രമേയകമ്മിറ്റി രമേശ് ബാബു രതീഷ് കരിപ്പോട് എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് മേഖല ഇൻചാർജർ ശ്രീ. ബാബു അലിയാസിന്റെ നേതൃത്വത്തിൽ ഔദ്യോഗിക പാനൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡണ്ട് ശ്രീ. ജയപ്രകാശ് കൊടുവായൂർ വൈസ് പ്രസിഡണ്ട് ശ്രീ. ശ്രീകുമാർ കൊല്ലംകോട് സെക്രട്ടറി ശ്രീ. സതീശൻ കൊല്ലംകോട് ജോയിൻ സെക്രട്ടറി ശ്രീ. ശിവരാജ് (സോനു) മേഖലാ ട്രഷറർ ശ്രീ. രമേഷ് നന്ദനം മേഖലാ പി.ആർ.ഒ ഹരിദാസ് വിനായക ജില്ലാ കമ്മിറ്റിയിലേക്ക് ഷിയാ കൊടുവായൂർ, രാജേഷ് ചിന്നൻ, രമേഷ് നന്ദനം, സുനിൽ നെന്മാറ, രതീഷ് കരിപ്പോട്,ധനേഷ് ഉത്രാടം, ബിനു കുനിശ്ശേരി, മുജീബ് നോവൽറ്റി 2023-24 പ്രവർത്തന വർഷത്തെ മികച്ച യൂണിറ്റ് പ്രസിഡണ്ടായി കൊടുവായൂർ യൂണിറ്റിലെ സുജിത്തിനെയും, കൊല്ലംകോട് യൂണിറ്റിലെ ശ്രീകുമാറിനെയും, മികച്ച സെക്രട്ടറിയായി നെമ്മാറ യൂണിറ്റിലെ പ്രഭാകരനെയും, മികച്ച ട്രഷററായി കൊഴിഞ്ഞാമ്പാറ യൂണിറ്റിലെ മദൻ മോഹനെയും, മികച്ച യൂണിറ്റായി കൊടുവായൂർ യൂണിറ്റിനെയും തെരഞ്ഞെടുത്തു. ജേതാക്കൾക്ക് ട്രോഫി നൽകി ആദരിച്ചു ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ജയറാം വാഴക്കുന്നം വെൽഫെയർ ചെയർമാൻ ഷിയാ കൊടുവായൂർ, ജില്ലാ മഴവിൽ സബ് കോഡിനേറ്റർ സുനിൽ നെമ്മാറ, ജില്ലാ പരിസ്ഥിതി സബ് കോഡിനേറ്റർ രതീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം രമേഷ് നന്ദനം, ജില്ലാ കമ്മിറ്റി അംഗം ധനേഷ് ഉത്രാടം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിന് വൈസ് പ്രസിഡന്റ് ജയപ്രകാശ് കൊടുവായൂർ സ്വാഗതവും, മേഖലാ ജോയിൻ സെക്രട്ടറി സതീശൻ കൊല്ലംകോട് നന്ദിയും പറഞ്ഞു. തുടർന്ന് സമ്മേളന പ്രതിനിധികൾക്ക് ദീപാവലി സ്വീറ്റ്സ് നൽകി.ദേശീയ ഗാനത്തോട് കൂടി ചിറ്റൂർ മേഖലയുടെ 40-മത് പ്രതിനിധി സമ്മേളനത്തിന് പരിസമാപ്തിയായി.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More