തൃശൂർ :വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിന് വേണ്ടി വന്യജീവികൾക്ക് വനത്തിൽ തന്നെ വെള്ളവും ഭക്ഷണം ഒരുക്കുന്നതിനു വേണ്ടി കേരള വനം വകുപ്പ് നടത്തിവരുന്ന പദ്ധതിയാണ് വിത്തുട്ട് പദ്ധതിയുടെ ഭാഗമായി എ കെ പി എ തൃശ്ശൂർ ജില്ലാ കമ്മിറ്റി പീച്ചി വാഴാനി വന്യജീവി സങ്കേതത്തിൽ ഒളകര ഫോറസ്റ്റ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ ചക്ക, ഞാവൽ, അത്തി, മുള,പുല്ലിനങ്ങൾ എന്നിവയുടെ വിത്തുകൾ മണ്ണ് ചകിരിച്ചോറ് വളം എന്നിവ ഉപയോഗിച്ചുകൊണ്ട് വിത്തു ഉണ്ടകൾ ഉണ്ടാക്കുകയും അവ ഒളകര ഫോറസ്റ്റ് സ്റ്റേഷനിൽ പരിധിയിൽ ഉള്ള വനത്തിന്റെ വിവിധയിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തു എ കെ പി എ ജില്ലാ പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിൽ അധ്യക്ഷത വഹിച്ച വിത്തൂട്ട് കെ പി എ സംസ്ഥാന പ്രസിഡണ്ട് എസി ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു എ കെ പി എ സംസ്ഥാന സെക്രട്ടറിയും തൃശ്ശൂർ ജില്ലാ ഇൻ ചാർജറുമായ മാണി കെ. എം ,എ കെ പി എ സംസ്ഥാന സെക്രട്ടറി ടൈറ്റസ് . സി. ജി എന്നിവർ മുഖ്യപ്രഭാഷണം നടത്തി ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ യു'സജീവ് കുമാർ വിത്തൂട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു ആശംസകൾ അർപ്പിച്ചു കൊണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ കെ.എൽ. ലിൻ്റോ , സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസന്ദിനി , ജില്ലാ വൈ: പ്രസിഡണ്ട് ഷാജി ലെൻസ് മെൻ , ജില്ലാ ജോ: സെക്രട്ടറി ജീസൻ,എന്നിവർ സംസാരിച്ചു യോഗത്തിന് എ കെ പി എ ജില്ലാ സെക്രട്ടറി ലിജോ ജോസഫ് സ്വാഗതവും എ കെ പി എ ജില്ലാ പി ആർ ഓ അജയൻ കെ സി നന്ദിയും അറിയിച്ചു എ കെ പി എ ജില്ലാ , മേഖലാ , യൂണിറ്റ് ഭാരവാഹികൾ ,അംഗങ്ങൾ വിത്തൂട്ടിൽ പങ്കെടുത്തു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More